ക​ണി​ച്ചി​പ​രു​ത​യി​ലെ പു​തി​യ പ്ലാ​ന്‍റി​ൽ നി​ന്നും ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​നം തു​ട​ങ്ങി
Wednesday, May 12, 2021 11:50 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യു​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ ക​ണി​ച്ചി​പ​രു​ത​യി​ലെ പു​തി​യ പ്ലാ​ന്‍റി​ൽ നി​ന്നും ഓ​ക്സി​ജ​ൻ ഉ​ല്പാ​ദ​നം തു​ട​ങ്ങി. 20,000 ലി​റ്റ​റി​ന്‍റെ ര​ണ്ട് വ​ലി​യ ടാ​ങ്കു​ക​ളി​ൽ ഓ​ക്സി​ജ​ൻ നി​റ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യാ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​നി ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റു​മു​ള്ള വി​ത​ര​ണം ആ​രം​ഭി​ക്കും. ഇ​ന്നോ നാ​ളെ​യോ പ്ലാ​ന്‍റി​ൽ നി​ന്നും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി പോ​കു​ന്ന സ്ഥി​തി​യാ​കു​മെ​ന്ന് ഉ​ട​മ തൃ​ശൂ​ർ സ്വ​ദ്ദേ​ശി പീ​റ്റ​ർ സി.​മാ​ത്യു പ​റ​ഞ്ഞു.

ട്ര​യ​ൽ റ​ണ്‍ ക​ഴി​ഞ്ഞു​ള്ള പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ തീ​ർ​ത്തും ശു​ദ്ധ​മാ​യ ഓ​ക്സി​ജ​ൻ ഉ​ല്പാ​ദി​പ്പി​ക്കാ​നാ​യ​ത് എ​ല്ലാ​വ​രി​ലും വ​ലി​യ പ്ര​തീ​ക്ഷ ജ​നി​പ്പി​ക്കു​ന്നു​ണ്ട്. 99.99 ശ​ത​മാ​നം പ്യൂ​രി​റ്റി ഉ​റ​പ്പാ​ക്കി​യാ​ണ് ഉ​ല്പാ​ദ​നം. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ക്സി​ജ​നു​ള​ള പ്ര​ദേ​ശം എ​ന്ന നി​ല​യി​ൽ ക​ണി​ച്ചി​പ​രു​ത​യി​ലെ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ൾ ത​ന്നെ ഓ​ർ​ഡ​റു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. മ​ണി​ക്കൂ​റി​ൽ 250 ക്യു​ബി​ക് മീ​റ്റ​ർ വാ​ത​ക ഓ​ക്സി​ജ​നും 235 ലി​റ്റ​ർ ദ്ര​വ ഓ​ക്സി​ജ​നു​മാ​ണ് ഇ​വി​ടെ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ത​ന്നെ ഒ​രാ​ഴ്ച വി​ത​ര​ണ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ ടാ​ങ്കു​ക​ളി​ൽ സ്റ്റോ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. മ​റ്റു പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ സ​വി​ശേ​ഷ​ത​യാ​ണ് ഇ​ത്. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ മാ​ത്ര​മെ ഇ​വി​ടെ ഉ​ല്പാ​ദ​ന​മു​ള്ളു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പു​തി​യൊ​രു പ്ലാ​ന്‍റി​ൽ നി​ന്നു കൂ​ടി ഓ​ക്സി​ജ​ൻ ഉ​ല്പാ​ദ​നം ആ​രം​ഭി​ച്ച​തോ​ടെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ട​ന്പ​ക​ളേ​റെ ക​ട​ന്ന് മൂ​ന്ന​ര വ​ർ​ഷം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കാ​ണാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് 71 കാ​ര​നാ​യ ഉ​ട​മ പീ​റ്റ​ർ മാ​ത്യു. കോ​വി​ഡി​ന്‍റെ സൂ​ച​ന പോ​ലു​മി​ല്ലാ​യി​രു​ന്ന 2017ൽ ​പ്ലാ​ന്‍റി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ മ​റ്റെ​തൊ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള നി​ര​വ​ധി​യാ​യ പ്ര​തി​സ​ന്ധി​ക​ൾ ഇ​തി​ലു​മു​ണ്ടാ​യി.

എ​ന്നാ​ൽ ത​ട​സ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി മാ​റി ദൈ​വ നി​ശ്ച​യ​പ്ര​കാ​രം എ​ല്ലാം മു​ന്നോ​ട്ട് പോ​യെ​ന്ന് വ​ലി​യ ദൈ​വ വി​ശ്വാ​സി കൂ​ടി​യാ​യ പീ​റ്റ​റേ​ട്ട​ൻ പ​റ​ഞ്ഞു.

പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ ക​ണി​ച്ചി​പ​രു​ത​ക്കാ​രും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​ധി​ക​മാ​രും അ​റി​യ​പ്പെ​ടാ​തി​രു​ന്ന ക​ണി​ച്ചി​പ​രു​ത​യു​ടെ പേ​രും പെ​രു​മ​യും അ​ത്ര​യേ​റെ ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കൂ​ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളും വ​ള​രെ കു​റ​വാ​ണ്. വ​ച​ന​ഗി​രി പ​ള്ളി​ക്കു മു​ന്നി​ലാ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.