"തെ​രു​വു​ക​ളി​ൽ അ​ല​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം'
Monday, June 14, 2021 12:24 AM IST
പാ​ല​ക്കാ​ട് : ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​തി​നി​ടെ മേ​പ്പ​റ​ന്പി​ൽ വെ​ച്ച് ബൈ​ക്കി​ന് മു​ന്നി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​റു​കെ ചാ​ടി​യ പ​ശു​വി​നെ ഇ​ടി​ച്ച് ദാ​രു​ണ അ​ന്ത്യം സം​ഭ​വി​ച്ച സു​ബൈ​റി​ന്‍റെ അ​പ​ക​ട​ത്തി​ന് ഇ​ര​യാ​ക്കി​യ ക​ന്നു​കാ​ലി​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നും സം​രം​ഭ​ക​നു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ ജി​ല്ലാ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
2012 ൽ ​ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു അ​ല​ക്ഷ്യ​മാ​യി റോ​ഡി​ൽ വി​ര​ഹി​ക്കു​ന്ന ക​ന്നു​കാ ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഇ​ദ്ദേ​ഹം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഓം​ബു​ഡ്സ്മാ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡി​ൽ ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു വി​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഓം​ബു​ഡ്സ്മാ​ൻ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ് ല​ഭി​ച്ച ഉ​ട​നെ റോ​ഡി​ൽ അ​ല​യു​ന്ന ക​ന്നു​കാ​ലി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ചി​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും. പി​ന്നീ​ട് എ​ല്ലാ​കാ​ര്യ​ത്തി​ലേ​യും പോ​ലെ​ത​ന്നെ അ​ധി​കാ​രി​ക​ൾ അ​ലം​ഭാ​വം പു​ല​ർ​ത്തു​ക​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്ന് നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ ആ​രോ​പി​ച്ചു.
​ജി​ല്ല​യി​ലു​ട​നീ​ളം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന നാ​ല്ക്കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടി ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഉ​ട​ന​ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ​ക്കും, ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്കും, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ​സ​ണി​നും സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ച ഈ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദി​വാ​സി യു​വാ​വി​നു വെ​ട്ടേ​റ്റു

ചി​റ്റൂ​ർ: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​നി​ടെ വെ​ട്ടേ​റ്റ ആ​ദി​വാ​സി യു​വാ​വി​നെ പ​രി​ക്കു​ക​ളോ​ടെ വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ലാ​ച്ചി​മ​ട ദൊ​രൈ​സ്വാ​മി​യു​ടെ മ​ക​ൻ കാ​ർ​ത്തി​ക് (22)നാ​ണ് വെ​ട്ടേ​റ്റ​ത്.​ശ​നി​യാ​ഴ് ച ​വൈ​കു​ന്നേ​രം പ്ലാ​ച്ചി​മ​ട​യി​ൽ വെ​ച്ചാണ്അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​കാ​ർ​ത്തി​ക്കി ന്‍റെ ഇ​ട​തു തോ​ൾ പ​ട്ട​യി​ലും ക​ലി​ലു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലാ​ച്ചി​മ​ട സ്വ​ദേ​ശി​ക​ളാ​യ സി​ക്ക​ന്ത​ർ​ബാഷ(38) ,​സ​തീ​ഷ് (24) എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ്‌​സെ​ടു​ത്ത​താ​യി മീ​നാ​ക്ഷി​പു​രം എ​സ്എ​ച്ച് ഒ ​ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു​രാ​ജ് അ​റി​യി​ച്ചു.