കൊടുവാളിപ്പുറം കോളനിക്കാർക്കു പട്ടയം അനുവദിക്കണം
Tuesday, June 15, 2021 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡ് കൊ​ടു​വാ​ളി​പ്പു​റ​ത്ത് റ​വ​ന്യൂ ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് വാ​ർ​ഡം​ഗം റ​ഫീ​ന റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
40 വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​ർ റ​വ​ന്യൂ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ഭൂ​മി​ക്ക് 1992 ൽ ​ജി​ല്ലാ ക​ള​ക്ട​ർ കൈ​വ​ശ​രേ​ഖ ന​ൽ​കി​യി​രു​ന്നു. ഈ ​രേ​ഖ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.
വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​നും റേ​ഷ​ൻ കാ​ർ​ഡ് ഉ​ണ്ടാ​ക്കു​ന്ന​തി​നും വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ഉ​ണ്ടാ​ക്കു​ന്ന​തി​നും മാ​ത്ര​മാ​ണ് അ​വ​കാ​ശ​മു​ള്ള​ത്. ഭൂ​മി​യി​ൽ വീ​ട് പു​തു​ക്കി പ​ണി​യാ​നും ലോ​ണ്‍ എ​ടു​ക്കു​ന്ന​തി​നും ഒ​ന്നും അ​വ​കാ​ശ​മി​ല്ല.
ഈ ​ഭൂ​മി ഇ​പ്പോ​ൾ വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​വ​രെ ശ​ല്യം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
അ​തി​നാ​ൽ ഈ ​ഭൂ​മി പ​തി​ച്ചു ന​ൽ​കി, പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് വാ​ർ​ഡ് അം​ഗം റ​ഫീ​ന റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
റ​വ​ന്യൂ മ​ന്ത്രി​ക്കും വ​നം വ​കു​പ്പ് മ​ന്ത്രി​ക്കും സ്ഥ​ലം എം​എ​ൽ​എ ക്കും ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വാ​ർ​ഡം​ഗം നി​വേ​ദ​നം ന​ൽ​കി.