നി​യ​മ​ലം​ഘ​നം ന​ട​ത്തി പ്ര​വ​ർ​ത്തി​ച്ച ഓ​ണ്‍​ലൈ​ൻ സ്ഥാ​പ​നം പൂ​ട്ടി​ച്ചു
Wednesday, June 16, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് മ​ണ​ല​ടി ചെ​ക്പോ​സ്റ്റി​ന് സ​മീ​പം മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളെ വെ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന ഇ​കോ​മേ​ഴ്സ് സ്ഥാ​പ​നം ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളും എം​പി​ആ​ർ​കെ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പൂ​ട്ടി​ച്ചു.
സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ ക​ണ്ട​പ്പോ​ൾ പ​തി​ന​ഞ്ചോ​ളം പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ല്ലാ​ത്ത​വ​യാ​ണ് ഇ​വി​ടെ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 5 മ​ണി​ക്ക് തു​റ​ന്ന് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​കി​ട്ടാ​ത്ത വി​ധ​മാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രുന്ന​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത 12 പേ​രു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
മ​ണ്ണാ​ർ​ക്കാ​ട്ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ട്ട് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്പോ​ഴാ​ണ് ന​ഗ്ന​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം നി​ര​വ​ധി ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു കൊ​ണ്ടി​രു​ന്നി​രു​ന്ന​ത്.
വ്യാപാരി വ്യവസായി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് പൂ​ർ​ണ്ണി​മ, യൂ​ത്ത് വി​ങ്ങ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ യൂ​ണി​യ​ൻ, എം​പി​ആ​ർ​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ് സി​ഗ്ന​ൽ, ഷ​മീ​ർ കി​ങ്സ്, ഹ​ക്കീം ബ​ജാ​ജ്, സെ​ല്ലോ ജു​നൈ​ദ്, മെ​ട്രോ മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​വി​ഷ​യം പോ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നും ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ച്ച​ത്.
വി​ഷ​യം സെ​ക്ട്ര​ൽ മ​ജി​സ്റ്റ​റേ​റ്റു​മാ​രേ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.