ടിപിആർ നിരക്കു കു​റ​യ്ക്കാ​ൻ പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ തീ​രു​മാ​നം
Friday, June 18, 2021 12:52 AM IST
വ​ണ്ടി​ത്താ​വ​ളം: ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി കു​റ​യ്ക്കു​ന്ന​തി​നാ​യി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് ,പോ​ലീ​സ് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശി​വ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ടി​പി​ആ​ർ നി​ര​ക്കു കു​റ​യ്ക്കാ​ൻ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന​ത്. ദ്വി​തീ​യ സ​ന്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട​വ​രും ഇ​രു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രു​ടെ രോ​ഗ​ല​ക്ഷ​ണ​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​ക്കാ​യി എ​ത്താ​റി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നു. നി​ല​വി​ൽ പ​ട്ട​ഞ്ചേ​രി​യി​ലെ സ്ഥി​തി ആ​ശാ​വ​ഹ​മ​ല്ല. പ​ല​രും ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ഭ​യ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് പോ​ലും എ​ത്തു​ന്നി​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ പ​രാ​തി​ഉ​യ​ർ​ന്നു. പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി 30 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പ​ലോ​ഴി​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, വ്യാ​പാ​രി​ക​ൾ വി​ൽ​പ്പ​ന​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, പു​റ​ത്ത് ജോ​ലി​ക്ക് പോ​യി വ​രു​ന്ന​വ​ർ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ, തു​ട​ങ്ങി ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​ർ​ക്ക് നി​ർ​ബ​ന്ധ​പ​രി​ശോ​ധ​ന​യും നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ർ​ശ​ന​മാ​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ വാ​ർ​ഡു​ക​ൾ ഏ​കോ​പി​പ്പി​ച്ച്, വാ​ർ​ഡ് ജാ​ഗ്ര​ത സ​മി​തി​ക​ൾ, കു​ടും​ബ​ശ്രീ ,യു​ത്ത് ക്ല​ബ്ബു​ക​ൾ, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ന​ട​ത്തും. മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ​ക്ക് സ​ർ​ക്കാ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശി​വ​ദാ​സ് പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ മീ​നാ​ക്ഷി​പു​രം എ​സ്എ​ച്ച് ഒ ​ഇ​ൻ​സ്പെ​ക്ട​ർ പി.​സി. ബാ​ബു​രാ​ജ്, ജെ.​എ​സ്.​സി.​സു​നി​ൽ​കു​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​പ്ര​മോ​ദ്, ന​ന്ദി​യോ​ട് സി.​എ​ച്ച് സി ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ.​വി​ജ​യ​കൃ​ഷ്ണ​ൻ, ഐ ​സി ഡി ​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ. ​ക​ലാ​വ​തി, നി​ർ​ത്ത​ട പ്ര​തി​നി​ധി കെ.​സേ​തു​മാ​ധ​വ​ൻ, ആ​ശാ വ​ർ​ക്ക​ർ പ്ര​തി​നി​ധി എ.​ര​തി, പ​ട്ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​നി​ധി പി.​രാ​ജേ​ഷ്, വി​വി​ധ ക്ഷീ​ര സം​ഘം പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, യു​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​സ​ന്തോ​ഷ് കു​മാ​ർ, യൂ​ത്ത് ക്ല​ബ്ബ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.