സൈ​ക്കി​ളി​നു ക​രു​തി​യ തു​ക ചി​കി​ത്സാനി​ധി​ക്ക്: പു​ത്ത​ൻ സൈ​ക്കി​ൾ വാ​ങ്ങിന​ൽ​കി വാത്സല്യം
Friday, June 18, 2021 12:52 AM IST
തി​രു​വേ​ഗ​പ്പു​റ: മാ​ര​ക​മാ​യ അ​സു​ഖം മൂ​ലം പ്ര​യാ​സ​പ്പെ​ട്ടു ചി​കി​ത്സ സ​ഹാ​യം ആ​വ​ശ്യ​മാ​യ വി​ള​ത്തൂ​ർ സ്വ​ദേ​ശി ന​ജീം ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് സൈ​ക്കി​ൾ വാ​ങ്ങാ​ൻ വേ​ണ്ടി സ്വ​രൂ​പി​ച്ച പ​ണം ന​ൽ​കി മാ​തൃ​ക​യാ​യ നെ​ടു​ങ്ങോ​ടൂ​ർ കു​ന്ന​തൊ​ടി സി​യാ​ദി​ന് സ്നേ​ഹ സ​മ്മാ​ന​മാ​യി ബ്രി​ട്ടീ​ഷ് ക്ല​ബ് ഇം​ഗ്ലീ​ഷ് അ​ക്കാ​ഡ​മി അ​ലും​നി സൈ​ക്കി​ൾ വാ​ങ്ങി​ന​ൽ​കി.
ത​ന്‍റെ കു​റെ നാ​ള​ത്തെ ആ​ഗ്ര​ഹം സ​ഹ​പാ​ഠി​യു​ടെ പ്ര​യാ​സം ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ സി​യാ​ദി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ഒ​രു​പാ​ട് പേ​ർ സി​യാ​ദി​നെ അ​ഭി​ന​ന്ദി​ക്കാ​ൻ വേ​ണ്ടി രം​ഗ​ത്തു വ​ന്നി​രു​ന്നു. ന​ജീം ചി​കി​ത്സാ സ​മി​തി ഭാ​ര​വാ​ഹി അ​നി​യ​ൻ മാ​സ്റ്റ​ർ സൈ​ക്കി​ൾ കൈ ​മാ​റി. ബ്രി​ട്ടീ​ഷ് ക്ല​ബ്ബ് ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ സു​ഹൈ​ൽ നെ​ടു​ങ്ങോ​ട്ടൂ​ർ, താ​ഹ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.