പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​മ്മ​മാ​ർ; വി​റ​ങ്ങ​ലി​ക്കു​ന്ന ബാ​ല്യ, കൗ​മാ​രം
Friday, July 30, 2021 12:01 AM IST
എം.​വി. വ​സ​ന്ത്
പാ​ല​ക്കാ​ട്: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്ഷേ​മം കാം​ക്ഷി​ക്കു​ന്ന​വ​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ശ്ര​ദ്ധ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കു​ന്പോ​ൾ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന​തു അ​തി​ലു​മേ​റെ ഞെ​ട്ടി​യ്ക്കു​ന്ന വി​വ​ര​ങ്ങ​ൾ.
ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും ബാ​ല​പീ​ഡ​ന​ങ്ങ​ളും ഇ​വി​ടെ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും പു​റം​ലോ​കം അ​റി​യു​ന്ന​തു വ​ള​രെ വി​ര​ളം മാ​ത്രം. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ൾ​ത​ന്നെ ഞെ​ട്ടി​യ്ക്കു​ന്ന​താ​ണ്. ഇ​തി​നു പു​റ​മെ​യാ​ണ് കു​ഴി​ച്ചു​മൂ​ട​പ്പെ​ടു​ന്ന ന​ഗ്ന​സ​ത്യ​ങ്ങ​ൾ.
അ​ട്ട​പ്പാ​ടി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം പ​ട്ടി​ക​വ​ർ​ഗ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല. സം​സ്ഥാ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മീ​നാ​ക്ഷി​പു​രം, ഗോ​വി​ന്ദാ​പു​രം, മു​ത​ല​മ​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​വി​ഭാ​ഗ​ക്കാ​ർ ഏ​റെ​യു​ണ്ട്.
നെ​ല്ലി​യാ​ന്പ​തി, പ​റ​ന്പി​ക്കു​ളം തു​ട​ങ്ങി​യ സം​സ്ഥാ​ന ഭാ​ഗ​ത്തു നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കു​ടി​യേ​റി​യ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ എ​ണ്ണ​ത്തി​നും കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ല.
കോ​ള​നി​യാ​യും തെ​ങ്ങി​ൻ തോ​പ്പു​ക​ളി​ലെ താ​മ​സ​ത്തൊ​ഴി​ലാ​ളി​ക​ളാ​യും ഇ​വ​ർ വ​സി​ച്ചു​വ​രു​ന്നു. ഇ​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യും ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.
വി​വി​ധ പോ​ക്സോ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ വ​നി​താ - ശി​ശു​ക്ഷേ​മ വ​കു​പ്പും, പോ​ലീ​സും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ ഞെ​ട്ടി​യ്ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തു​കൂ​ടെ ഒ​രു ത​വ​ണ യാ​ത്ര​ചെ​യ്താ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നി​ര​വ​ധി അ​മ്മ​മാ​രെ കാ​ണാ​മെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. പ​ഠി​യ്ക്കേ​ണ്ട പ്രാ​യ​ത്തി​ൽ നെ​റ്റി​യി​ൽ സി​ന്ദൂ​ര​വു​മ​ണി​ഞ്ഞ് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന ഇ​വ​ർ സ​മൂ​ഹ​ത്തി​നു ഇ​ന്നും ചോ​ദ്യ​ചി​ഹ്ന​മാ​ണ്. പ്ര​ത്യ​ക്ഷ​ത്തി​ൽ പ​രാ​തി​യെ​ടു​ത്താ​ലും പി​ന്നീ​ട​വ​രെ തെ​ര​ഞ്ഞു​പോ​യാ​ൽ ക​ണ്ടെ​ത്താ​നു​മാ​കി​ല്ല.
വി​വ​ര​മ​റി​ഞ്ഞു അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന അ​ധി​കൃ​ത​ർ​ക്കു ചി​ല​പ്പോ​ൾ മേ​ൽ​വി​ലാ​സ​ത്തി​ൽ ആ​ളെ ക​ണ്ടെ​ത്താ​നാ​കി​ല്ല. പ​ല​പ്പോ​ഴും ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്നി​ട്ടു​ണ്ടാ​കും.
തെ​ങ്ങി​ൻ​തോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ തൊ​ഴി​ലും ജീ​വി​ത​വും മു​ന്നേ​റു​ന്ന​ത്. ആ​ശ്ര​യം ന​ൽ​കു​ന്ന​വ​ന്‍റെ അ​ടി​മ​യാ​യി ജീ​വി​തം ത​ള്ളി​നീ​ക്കേ​ണ്ടി വ​രു​ന്ന ദു​ര​വ​സ്ഥ​യും ഇ​വ​ർ​ക്കു​ണ്ട്.
നി​യ​മ​ത്തി​നോ നി​യ​മ​പാ​ല​ക​ർ​ക്കോ ഇ​വി​ടെ ര​ണ്ടാം​സ്ഥാ​ന​മാ​ണ്. മു​ത​ലാ​ളി​യു​ടെ നി​യ​മ​മാ​ണ് ഇ​വ​രു​ടെ വേ​ദ​വാ​ക്യം. അ​തി​നാ​ൽ​ത​ന്നെ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും പു​റം​ലോ​കം അ​റി​യ​ണ​മെ​ങ്കി​ൽ അ​തു മു​ത​ലാ​ളി​യി​ലൂ​ടെ​യും ഉൗ​രു​മൂ​പ്പ​നി​ലൂ​ടെ​യും മാ​ത്രം.
കോ​ള​നി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ഉൗ​രു​കൂ​ട്ട​ങ്ങ​ളി​ലെ കാ​ട്ടു​നീ​തി​യി​ൽ എ​ല്ലാം വി​സ്മൃ​തി​യി​ലാ​കു​ന്നു.
മ​ദ്യം, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം ഇ​വ​രു​ടെ ജീ​വി​ത​ത്തെ ഏ​റെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗീ​ക പീ​ഡ​ന​ങ്ങ​ളും ഒ​ന്നും പു​റം​ലോ​കം അ​റി​യു​ന്നി​ല്ല.
ഋ​തു​മ​തി​യാ​യാ​ൽ ക​ല്യാ​ണം എ​ന്ന പു​രാ​ത​ന ആ​ചാ​രം ഇ​വ​ർ​ക്കി​ട​യി​ലെ ശൈ​ശ​വ വി​വാ​ഹ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
പാ​തി​വ​ഴി​യി​ൽ വി​ദ്യാ​ഭ്യാ​സം നി​ർ​ത്തി വി​വാ​ഹി​ത​രാ​യും തെ​ങ്ങി​ൻ​തോ​പ്പി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യി ഒ​തു​ങ്ങി​പ്പോ​കു​ക​യാ​ണ് ഇ​വ​രു​ടെ ബാ​ല്യ, കൗ​മാ​ര​ങ്ങ​ൾ.
കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ കു​റ​വാ​ണെ​ങ്കി​ലും ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ത​മി​ഴ് സം​സ്കാ​രം തു​ട​ർ​ന്നു വ​രു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, തോ​പ്പു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​വി​ട​ത്തെ പ​ല പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വി​ത​വും ദു​രി​ത​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.
2020 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഈ​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​മാ​ത്രം 77 പോ​ക്സോ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലൊ​ട്ടാ​കെ​യെ​ടു​ത്ത പോ​ക്സോ കേ​സു​ക​ളി​ലെ മൂ​ന്നി​ലൊ​ന്നും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണ്. ഭൂ​രി​ഭാ​ഗ​വും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും.