സ​ർ​വീസ് റോ​ഡ് ത​ക​ർ​ന്നു : വാ​ഹ​ന​യാ​ത്ര അ​പ​ക​ട ഭീ​തി​യി​ൽ
Tuesday, August 3, 2021 11:51 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നും തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റാ​നു​ള്ള സ​ർ​വീസ് റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ക​ര​മാ​യി.
മം​ഗ​ലം പാ​ലം മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ദൃ​ശ്യ മാ​ർ​ബി​ൾ​സ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
ടോ​റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ബ​ല​ക്ഷ​യ​ത്തി​ൽ റോ​ഡ് കു​ലു​ങ്ങു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ വ​ലി​യ കു​ഴി​ക​ളി​ലി​റ​ങ്ങി​യാ​ൽ അ​പ​ക​ട സാ​ധ്യ​ത​യു​മു​ണ്ട്.
സ​ർ​വീ​സ് റോ​ഡി​ലേ​ക്കെ​ത്തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡും വ​ലി​യ കു​ഴി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മം​ഗ​ല​ത്ത് പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സ​മാ​ന്ത​ര സം​വി​ധാ​നം ഒ​രു​ക്കാ​തി​രു​ന്ന​താ​ണ് ഈ ​ദു​ര​വ​സ്ഥ​ക്ക് വ​ഴി​വെ​ച്ച​ത്.
പാ​ലം​പ​ണി പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ഏ​റെ മാ​സ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
നാ​ട്ടു​കാരും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം താ​ല്ക്കാ​ലി​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യാ​ണ് ഇ​പ്പോ​ൾ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.