അതിർത്തിയിൽ തമിഴ്നാടിന്‍റെ കർശന നിയന്ത്രണം
Tuesday, August 3, 2021 11:53 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ വാ​ള​യാ​റി​ൽ ര​ണ്ടാം​ദി​നം പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച് ത​മി​ഴ്നാ​ട്.
ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ല​മോ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.
അ​ല്ലാ​ത്ത​വ​രെ തി​രി​കെ​യ​യ​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി മ​ട​ങ്ങു​ന്ന​വ​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. പാ​സു​മാ​ത്ര​മാ​യി എ​ത്തു​ന്ന​വ​ർ അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഒ​രു​ക്കി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം.
കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രു​ൾ​പ്പ​ടെ മു​ന്നൂ​റോ​ളം​പേ​രെ ത​മി​ഴ്നാ​ട് മ​ട​ക്കി​യ​യ​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച്ച മു​ത​ലാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ആ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
അ​വ​ശ്യ​വ​സ്തു​ക്ക​ൾ ക​യ​റ്റി​വ​രു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ല്ലാ​തെ ക​ട​ത്തി വി​ടു​ന്നു​ണ്ട്.
ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ, ക്ലീ​ന​ർ എ​ന്നി​വ​രെ കൂ​ടാ​തെ അ​ധി​കം യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കുന്നുണ്ട്.
വാ​ള​യാ​റി​നു​പു​റ​മെ ഗോ​പാ​ല​പു​രം, വേ​ല​ന്താ​വ​ളം, ന​ടു​പ്പു​ണ്ണി, മീ​നാ​ക്ഷീ​പു​രം, ഗോ​വി​ന്ദാ​പു​രം, ആ​ന​ക്ക​ട്ടി ചെ​ക്പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ട്.അ​തി​ർ​ത്തി​യി​ൽ കേരളവും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ -പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു​മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം.