ജി​ല്ലാ ക​ള​ക്ട​ർ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ച്ചു
Friday, September 24, 2021 12:09 AM IST
അ​ഗ​ളി : പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്മ​യി ജോ​ഷി അ​ട്ട​പ്പാ​ടി വ​ന്ത​വ​ട്ടി ഉൗ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​പ്പെ​ടേ​ണ്ട ഭൂ​മി വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം പ​രി​ശോ​ധി​ക്കു​ന്ന​തി​ലേ​ക്ക് വേ​ണ്ടി​യാ​ണ് ക​ള​ക്ട​ർ എ​ത്തി​യ​ത്.
അ​ഗ​ളി ഷോ​ള​യൂ​ർ പു​തു​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 433 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.
വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ഭൂ​മി ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ല​ഭ്യ​മാ​കു​മെ​ന്നു​ള്ള വി​ശ്വ​സ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ൾ. വ​നം​വ​കു​പ്പി​ന്‍റെ ഉ​ദാ​സീ​ന​ത​യാ​ണ് ഭൂ​മി​വി​ത​ര​ണം വൈ​കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ന്ത​വ​ട്ടി​യി​ൽ അ​ഞ്ച് ഇ​ട​ങ്ങ​ളി​ൽ ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ഗ​ളി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​ബ് ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ യോ​ഗം ചേ​ർ​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, ഐ​ടി​ഡി​പി ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ, ടി​ഇ​ഒ​മാ​ർ റ​വ​ന്യു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെടു​ത്തു.