ന​വീ​ക​രി​ച്ച മേ​ലേ​മു​ട്ടി​ച്ചി​റ കു​ളം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Friday, September 24, 2021 12:10 AM IST
പാ​ല​ക്കാ​ട്: പ​ട്ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച മേ​ലെ​മു​ട്ടി​ച്ചി​റ കു​ളം ഇ​ന്ന് രാ​വി​ലെ 10 ന് ​കു​ളം പ​രി​സ​ര​ത്ത് വൈ​ദ്യു​ത മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ല​യി​ലെ വ​ര​ൾ​ച്ചാ നി​വാ​ര​ണം കു​ള​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ലൂ​ടെ’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്.

പ​ട്ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശി​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​വു​ന്ന പ​രി​പാ​ടി​യി​ൽ കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ചി​ന്ന​ക്കു​ട്ട​ൻ മു​ഖ്യാ​തി​ഥി​യാ​വും.

48,24,000 രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക. കു​ളം ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 104.21 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്ക​പ്പെ​ടു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് മേ​ലേ മു​ട്ടി​ച്ചി​റ ക​നാ​ലി​ൽ നി​ന്നു​ള്ള ജ​ലം സം​ഭ​രി​ക്കാ​നും,സം​ഭ​രി​ക്ക​പ്പെ​ടു​ന്ന ജ​ലം 200 ഏ​ക്ക​ർ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ കി​ണ​റു​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല​വി​താ​നം വ​ർ​ദ്ധി​പ്പി​ക്കു​ക വ​ഴി വേ​ന​ലി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.