ഒ​റ്റ​പ്പാ​ല​ത്ത് കോ​വി​ഡ് മാ​ലി​ന്യ​ത്തിൽ ഗണ്യമായ വർധന
Friday, September 24, 2021 12:11 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് കോ​വി​ഡ് മാ​ലി​ന്യ​ക​ണ​ക്ക് ഭ​യ​ങ്ക​രം. കൃ​ത്യ​മാ​യി ഇ​വ സം​സ്ക്ക​രി​ക്കു​ന്നു​ണ്ട​ങ്കി​ലും അ​പ​ക​ട​ക​ര​മാം വി​ധം മാ​ലി​ന്യ ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​ക്കു​ക​യാ​ണ്. ശ​രാ​ശ​രി ഇ​ത് ഒ​രു​മാ​സം 4,500 കി​ലോ​ക്ക് മു​ക​ളി​ലാ​ണെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രു ദി​വ​സം പോ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന മു​ട​ങ്ങാ​ത്ത ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ലാ​ബു​ക​ളി​ലും നി​ന്നു​മാ​യാ​ണ് ഇ​ത്ര​യും ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​മു​ണ്ടാ​കു​ന്ന​ത്.
ഇ​വ​യൊ​ന്നും എ​വി​ടെ​യും കു​ന്നു​കൂ​ടി​ക്കി​ട​ക്കാ​തെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ’ഇ​മേ​ജ്’ ആ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ത​ന്നെ​യാ​ണ്. ഒ​രു ദി​വ​സം ഒ​റ്റ​പ്പാ​ല​ത്ത് ശ​രാ​ശ​രി 150 കി​ലോ മാ​ലി​ന്യ​മു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് ഇ​മേ​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ലി​ന്യ​മു​ണ്ടാ​കു​ന്ന​ത് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ത​ന്നെ​യാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ​യും കു​ത്തി​വെ​പ്പും ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി.
ഇ​വി​ടെ ഒ​രു​ദി​വ​സം ശ​രാ​ശ​രി 70 കി​ലോ​ഗ്രാം മാ​ലി​ന്യ​മു​ണ്ടാ​കു​ന്നു. ഒ​രു ദി​വ​സം 50 പി​പി​ഇ സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ത്രം വേ​ണം. സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലും മ​റ്റ് അ​ഞ്ച് ലാ​ബു​ക​ളി​ൽ നി​ന്നു​മാ​ണ് ബാ​ക്കി മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. പി​പി​ഇ സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ൾ, കൈ​യു​റ​ക​ൾ, പ​രി​ശോ​ധ​ന കി​റ്റു​ക​ൾ, സി​റി​ഞ്ചു​ക​ൾ, മു​ഖാ​വ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കോ​വി​ഡ് മാ​ലി​ന്യ​മാ​യി കൂ​ടു​ത​ൽ ഉ​ണ്ടാ​വാ​റു​ള്ള​ത്. ക​ഞ്ചി​ക്കോ​ട്ടെ ഐ​എം​എ​യു​ടെ പ്ലാ​ന്‍റി​ലെ​ത്തി​ച്ചാ​ണ് ഇ​വ സം​സ്ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ മാ​ലി​ന്യം ശേ​ഖ​രി​ക്കും. കോ​വി​ഡ് മാ​ലി​ന്യ​ത്തി​നാ​യി പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.
മാ​ലി​ന്യം സം​ഭ​രി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ നാ​ലി​ന പ്ര​ത്യേ​ക ബ​ക്ക​റ്റു​ക​ൾ ഒ​രു​ക്കി​യാ​ണ് ശേ​ഖ​ര​ണം. മാ​ലി​ന്യം ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി​ക്കി​ട​ക്കാ​തെ വ​ള​രെ കൃ​ത്യ​മാ​യാ​ണ് ഇ​മേ​ജ് ഇ​ത് സം​സ്ക​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ബാ​ധ കു​റ​യു​ന്ന മു​റ​യ്ക്ക് മാ​ലി​ന്യ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന കാ​ര്യ​ത്തി​ലും കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.