മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ കു​ടി​ൽ കെ​ട്ടി അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
Wednesday, October 13, 2021 12:28 AM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ർ​ഹ​ത​പ്പെ​ട്ട പ​ട്ടി​ക ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ല​വും വീ​ടും ന​ൽ​കു​ന്ന​തി​ൽ പ​ക്ഷ​പാ​തം സ്വീ​ക​രി​ക്കു​ന്ന​താ​യി ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്യു​ത​ൻ. മു​ത​ല​മ​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ദ​ളി​ത് സ​മു​ദാ​യ കു​ടും​ബ​ങ്ങ​ൾ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല കു​ടി​ൽ കു​ട്ടി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ മി​ശ്ര​വി​വാ​ഹം ചെ​യ്ത ദ​ന്പ​തി​മാ​ർ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നു പേ​ർ നി​ന്നു തി​രി​യാ​ൻ ക​ഴി​യാ​ത്ത കു​ടി​ലി​ലാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​തെ​ന്നും സു​മേ​ഷ് അ​ച്യു​ത​ൻ ചു​ണ്ടി​ക്കാ​ട്ടി. ശി​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ ​ഹി​ക്കും. സ​ജേ​ഷ് ച​ന്ദ്ര​ൻ, വി.​പി നി​ജാ​മു​ദീ​ൻ, വി​ള​യോ​ടി ശി​വ​ൻ​കു​ട്ടി, എ​സ്.​അ​ബു ഫൈ​സ​ൽ, എ.വി ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.