മം​ഗ​ലം​ഡാം ലോ​ക്ക​ൽ ക​മ്മി​റ്റി​ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, October 13, 2021 12:28 AM IST
മം​ഗ​ലം​ഡാം: പാ​ർ​ട്ടി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട വ​ൻ അ​ഴി​മ​തി ക​ഥ​ക​ൾ ചൂടു​പി​ടി​ച്ച ച​ർ​ച്ച​ക​ളാ​യി വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള സി​പി​എ​മ്മി​ന്‍റെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ. പാ​ർ​ട്ടി​ക്ക് ഇ​ത്ര​മാ​ത്രം ക്ഷീ​ണ​വും അ​പ​മാ​ന​വും ഉ​ണ്ടാ​ക്കി​യ അ​ഴി​മ​തി മു​ന്പൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി മെ​ന്പ​ർമാ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ.
ന​ട​പ​ടി എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത വി​ധം നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ഴി​മ​തി വ്യാ​പി​ച്ചെ​ന്നും മെ​ന്പ​ർമാർ ആ​രോ​പി​ച്ചു.​നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​വും പ്ര​വൃ​ത്തി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്ന രീ​തി​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡാം ​മേ​ഖ​ല​യി​ൽ പാ​ർ​ട്ടി​ക്കേ​റ്റ പ​രാ​ജ​യ​വും ച​ർ​ച്ച​യാ​യി. മം​ഗ​ലം​ഡാം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി.
സെ​പ്തം​ബ​ർ 16 മു​ത​ൽ ഒ​ക്ടോ​ബ​ർ 11 വ​രെ​യാ​യി ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ക​ണ്ണ​ൻ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മം​ഗ​ലം​ഡാം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ 16 ബ്രാ​ഞ്ചു​ക​ളാ​ണു​ള്ള​ത്.
പു​തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിമാരാ​യി ക​ട​പ്പാ​റ-​പി.​വി ജെ​യ്സ​ണ്‍, പൂ​തം​കു​ഴി-​കെ.​കെ.​മോ​ഹ​ന​ൻ, ഒ​ലിം​ക​ട​വ്-​എം.​എം.​വി​ജ​യ​ൻ, പൈ​ത​ല-​അ​ര​വി​ന്ദാ​ഷ​ൻ, കു​ന്ന​ത്ത് ഗേ​റ്റ്-​സ​ന്തോ​ഷ് ഡൊ​മി​നി​ക്, പൂ​തം​കോ​ട്-​ടി.​വി.​സു​ഭാ​ഷ്, മം​ഗ​ലം​ഡാം-​എം.​ച​ന്ദ്ര​ൻ, സ്രാ​ന്പി​ക്കു​ള​ന്പ്-​ജോ​സ് പു​ത്ത​ൻ​പു​ര, പ​ന്നി​ക്കു​ള​ന്പ്-​കെ.​പ്ര​ഭാ​ക​ര​ൻ, വ​ട​ക്കേ​ക​ളം-​വി.​വി​നോ​ദ്, ക​ല്ലാ​ന​ക്ക​ര-​ടി.​ജെ​യിം​സ്, ചൂ​ര​ക്കോ​ട്-​സം​ഗീ​ത് സു​ഭാ​ഷ്, ഒ​ടു​കൂ​ർ-​ഡി.​ആ​റു​മു​ഖ​ൻ, കു​ന്നം കോ​ട്ടു​കു​ളം-​അ​ഷ​റ​ഫ്, ചി​റ്റ​ടി-​ജോ​യി മാ​സ്റ്റ​ർ, ക​ണി​യ മം​ഗ​ലം-​പി.​കെ.​വാ​സു​ദേ​വ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഒ​ലിം​ക​ട​വ്, സ്രാ​ന്പി​ക്കു​ള​ന്പ്, ക​ല്ലാ​ന​ക്ക​ര, കു​ന്നം കോ​ട്ടു​കു​ളം എ​ന്നീ നാ​ലു ബ്രാ​ഞ്ചു​ക​ളി​ൽ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് സെ​ക്ര​ട്ട​റി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​റു പേ​ർ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പു​തി​യ​താ​യി വ​ന്ന​പ്പോ​ൾ 10 ബ്രാ​ഞ്ചു​ക​ളി​ൽ മു​ൻ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ത​ന്നെ അ​വ​സ​രം കി​ട്ടി. മം​ഗ​ലം​ഡാം ലോ​ക്ക​ൽ ക​മ്മി​റ്റി സ​മ്മേ​ള​നം 30 ന് ​ന​ട​ക്കും.