അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലൂ​ടെ ട്രെ​യി​ല​റു​ക​ൾ പോ​യ സം​ഭ​വം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് ആവശ്യം
Saturday, October 16, 2021 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി​ക്കോ​ട് നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് കേ​ബി​ൾ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ല​ർ ലോ​റി അ​ട്ട​പ്പാ​ടി ചു​രം വ​ള​വി​ൽ മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം. 7ാം വ​ള​വി​ൽ ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ടെ​യ്ല​ർ ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി. ഇ​തോ​ടെ ചു​ര​ത്തി​ൽ 15 മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. കോ​ഴി​ക്കോ​ട് നി​ന്നും ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ച്ചി​രു​ന്ന ട്രെ​യ്‌ലർ ലോ​റി​ക​ൾ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് നി​ന്നാ​ണ് വ​ഴി തെ​റ്റി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് എ​ത്തി​യ​പ്പോ​ൾ എ​ളു​പ്പ​വ​ഴി​യാ​യി ചു​രം റോ​ഡ് മാ​പ്പി​ൽ തെ​ളി​ഞ്ഞു. വ​ഴി​യ​റി​യാ​ത്ത ഹ​രി​യാ​ന​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​ർ ചു​രം​വ​ഴി യാ​ത്ര തു​ട​ങ്ങി. രാ​ത്രി​യാ​യ​തി​നാ​ൽ നാ​ട്ടു​കാ​രും ശ്ര​ദ്ധി​ച്ചി​ല്ല. ആ​ന​മൂ​ളി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ചെ​ക് പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രി​ല്ലാ​യി​രു​ന്നു. 7ാം വ​ള​വ് വ​രെ ഇ​ത്രയും നീ​ളം കൂ​ടി​യ വാ​ഹ​നം എ​ത്തി​പ്പെ​ട്ട​തി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് അ​ത്ഭു​തം. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മ​റി​ഞ്ഞ ട്രെ​യ്‌ലർ ലോ​റി​യും വ​ള​വി​ൽ കു​ടു​ങ്ങി​യ ട്രെ​യ്‌ലർ ലോ​റി​യും വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത്രേ​യും സ​മ​യം അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ബൈ​ക്കി​ന് പോ​ലും പോ​വാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ട്രെ​യി​ല​ർ ലോ​റി മ​റി​ഞ്ഞ് 15 മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ചു​ര​ത്തി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ച​ര​ക്കു​ലോ​റി​ക​ൾ പോ​ലും ക​യ​റി പോ​കാ​ത്ത ചു​ര​ത്തി​ലൂ​ടെ എ​ങ്ങ​നെ​യാ​ണ് ട്രെ​യ്‌ലർ ലോ​റി​ക​ൾ എ​ത്തി​യ​തെ​ന്ന് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് കേ​ബി​ളു​മാ​യി പോ​വു​ന്ന ട്രെ​യി​ല​ർ ലോ​റി​ക​ളാ​ണ് ചു​ര​ത്തി​ലൂ​ടെ വ​ഴി​മാ​റി എ​ത്തി​യ​ത്.

എ​ന്നാ​ൽ ത​ങ്ങ​ൾ പോ​രു​ന്ന​ത് പ​ല​രും ക​ണ്ടെ​ങ്കി​ലും ആ​രും ഇ​തു​വ​ഴി ട്രെ​യ്‌ലർ ലോ​റി​ക​ൾ പോ​കാ​ൻ ക​ഴി​യി​ല്ല എ​ന്ന് അ​റി​യി​ച്ചി​ല്ലെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റി​ലും ഇ​വ​രെ ത​ട​ഞ്ഞി​ല്ല.

എ​ത്ര​യും വേ​ഗം ട്രെ​യി​ല​ർ ലോ​റി​ക​ളെ മാ​റ്റി ചു​ര​ത്തി​ലൂ​ടെ ഉ​ള്ള ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് എം​എ​ൽ​എ മ​ട​ങ്ങി​യ​ത്.