നവരാത്രി ക​ച്ച​വ​ട ന​ഷ്ട ക​ണ​ക്കു​ക​ളു​മാ​യി ​വ​ഴി​വാ​ണി​ഭ​ക്കാ​ർ
Saturday, October 16, 2021 12:32 AM IST
ഷൊ​ർ​ണൂ​ർ: ക​ച്ച​വ​ടം ക​ഷ്ട​ത്തി​ലാ​യി,ന​ഷ്ട ക​ണ​ക്കു​ക​ളു​മാ​യി പൊ​രി, പൂ, ​വ​ഴി​വാ​ണി​ഭ​ക്കാ​ർ. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന ന​വ​രാ​ത്രി​യാ​ഘോ​ഷ​ങ്ങ​ളി​ൽ ജീ​വി​ത​ത്തി​ന്‍റെ ഇ​ര​ക​ണ്ടെ​ത്തു​ന്ന വാ​ണി​ഭ​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ പ​റ​യാ​നു​ള്ള​ത് ന​ഷ്ട​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ മാ​ത്രം.
കോ​വി​ഡ് രോ​ഗം കാ​ളി​മ പ​ട​ർ​ത്തി​യ ദി​ന​രാ​ത്ര​ങ്ങ​ളി​ൽ മ​ഴ കൂ​ടി വി​ല്ല​നാ​യെ​ത്തി​യ​പ്പോ​ൾ ക​ച്ച​വ​ടം ശൂ​ന്യ​മാ​യി. അ​വി​ൽ, പൊ​രി, മ​ല​ർ, ക​രി​ന്പ്, എ​ന്നി​വ​യും, പൂ​മാ​ല​ക​ളും വി​പ​ണ​നം ചെ​യ്ത് അ​ഷ്ടി​ക്ക് വ​ക ക​ണ്ടെ​ത്തു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രാ​ണ് ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ നി​ര​ത്തു​ന്ന​ത്. ജീവി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന ഇ​വ​ർ​ക്ക് ഈ ​ന​വ​രാ​ത്രി​ക്കാ​ല​ത്തി​ലാ​യി​രു​ന്നു അ​വ​ശേ​ഷി​ച്ച പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​ത്.
എ​ന്നാ​ൽ വി​ൽ​പ്പ​ന കു​റ​ഞ്ഞ​തും സാ​ധ​ന​ങ്ങ​ൾ ബാ​ക്കി വ​ന്ന​തും പൂ​ക്ക​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ഇ​ല്ലാ​താ​യ​തും ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ളെ​ല്ലാം ത​കി​ടം മ​റി​ച്ചു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ കൂ​ടി വി​ല്ല​നാ​യി എ​ത്തി​യ​പ്പോ​ൾ ക​ച്ച​വ​ടം ശൂ​ന്യ​ത​യി​ലേ​ക്ക് നീ​ങ്ങി.
ചി​ല​രു​ടെ പൊ​രി ചാ​ക്കു​ക​ൾ മ​ഴ​യി​ൽ കു​തി​ർ​ന്ന് ന​ശി​ച്ച​തും വ​ലി​യ തി​രി​ച്ച​ടി​യാ​യി. ന​വ​രാ​ത്രി വി​പ​ണി ല​ക്ഷ്യം വ​ച്ച് പ​ണം വാ​യ്പ വാ​ങ്ങി​യും പ​ലി​ശ​ക്കെ​ടു​ത്തു​മാ​ണ് പ​ല​രും ക​ച്ച​വ​ട​ത്തി​ന് സാ​ധ​ന​ങ്ങ​ളി​റ​ക്കി​യ​ത്. എ​ന്നാ​ൽ സാ​ധ​ന​ങ്ങ​ൾ വി​ല കു​റ​ച്ച് കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടും ആ​വ​ശ്യ​ക്കാ​ർ എ​ത്തി​യി​ല്ലെന്ന് വ​ഴി​വാ​ണി​ഭ ക​ച്ച​വ​ട​ക്കാ​ര​നാ​യ വാ​ണി​യം​കു​ളം സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ പ​റ​യു​ന്നു.
ന​വ​രാ​ത്രി​ക്കാ​ലം ക​ഴി​ഞ്ഞാ​ലും ഒ​ന്ന് ര​ണ്ട് ദി​വ​സം കൂ​ടി പാ​ത​യോ​ര​ത്ത് വി​ൽ​പ്പ​ന​ക്കി​രി​ക്കാ​റു​ണ്ട​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.
ചി​ല​പ്പോ​ൾ മ​ഴ​യും, വെ​യി​ലും, പൊ​ടി​യും തി​ന്ന​ുന്നത് മാത്രം മി​ച്ചം. സു​രേ​ഷ് കു​മാ​റി​ന്‍റെ വാ​ക്കു​ക​ളി​ൽ വേ​ദ​ന​യു​ടെ ന​ന​വ്.