ബീ​വ​റേ​ജ​സിലെ പണവുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ
Thursday, October 28, 2021 12:05 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​രം ബീ​വ​റേ​ജ​സ് ഒൗ​ട്ട് ലെറ്റി​ൽ നി​ന്നും പ​ണ​വു​മാ​യി മു​ങ്ങി​യ ജീ​വ​ന​ക്കാ​ര​ൻ ആ​ല​ത്തൂ​ർ ചാ​മ​ക്കാ​ട് വീ​ട്ടി​ൽ ഗി​രീ​ഷി​നെ ( 40) മ​ണ്ണാ​ർ​ക്കാ​ട് ഡി ​വൈ എ​സ്പി കൃ​ഷ്ണ​ദാ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ. എം.​കെ. ജ​സ്റ്റി​നും സം​ഘ​വും ഇ​ന്ന​ലെ ഉ​ച്ച​ക്ക് അ​റ​സ്റ്റു​ചെ​യ്തു.
പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, ഇ​ക്ക​ഴി​ഞ്ഞ 25 ന് ​ഉ​ച്ച​ക്ക് 12ന് ​ക്ലാ​ർ​ക്ക് ആ​യ ഗി​രീ​ഷ് ആ​ണ് പൊ​റ്റ​ശ്ശേ​രി എ​സ്.​ബി.​ഐ ശാ​ഖ​യി​ലേ​ക്ക് ചെ​ലാ​ൻ സ​ഹി​തം 31,25,240 രൂ​പ അ​ട​ക്കു​വാ​ൻ കൊ​ണ്ടു പോ​യ​ത്.
കാ​ഞ്ഞി​ര​ത്ത് നി​ന്ന് സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ പാ​ല​ക്കാ​ട് എ​ത്തി. അ​വി​ടെ നി​ന്നും ഒ​രാ​ളു​ടെ അ​ടു​ത്തു നി​ന്ന് ഗി​രീ​ഷ് ക​ടം വാ​ങ്ങി​ച്ച 5 ല​ക്ഷം രൂ​പ തി​രി​ച്ചു​ന​ൽ​കി.
ഒ​രു ല​ക്ഷം വാ​ള​യാ​റി​ലെ ഒ​രു സു​ഹൃ​ത്തി​ന് ന​ൽ​കി. പി​ന്നീ​ട് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് ടാ​ക്സി വി​ളി​ച്ച് പോ​കു​ക​യും അ​വി​ടെ ദേ​വ​ൻ എ​ന്ന സു​ഹൃ​ത്തി​ന് 50, 000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു.
പി​ന്നീ​ട് തി​രു​പ്പൂ​രി​ലെ ഒ​രു സു​ഹൃ​ത്തി​ന് ക​ടം വാ​ങ്ങി​യ 3 ല​ക്ഷം ന​ൽ​കാ​ൻ വേ​ണ്ടി കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ടാ​ക്സി വി​ളി​ച്ച് പോ​കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ തി​രു​പ്പൂ​രു​ള്ള മു​ര​ളി എ​ന്ന സു​ഹൃ​ത്തി​നോ​ട് പ​ണം മോ​ഷ്ടി​ച്ച​താ​ണെ​ന്ന് അ​റി​യി​ച്ചു.
ഇ​തോ​ടെ മു​ര​ളി പ​ണം തി​രി​കെ ന​ൽ​കി. തു​ട​ർ​ന്ന് ഗി​രി​ഷ് ആ​ല​ത്തൂ​രി​ലേ​ക്ക് തി​രി​ച്ച് പോ​രു​ക​യാ​യി​രു​ന്നു.
ആ​ല​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ സ്പെ​ഷ്യ​ൽ ബ്ര​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നും അ​യ​ൽ​വാ​സി​യു​മാ​യ ര​മേ​ഷി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
പി​ടി​കൂ​ടു​ന്പോ​ൾ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 22, 25240 രൂ​പ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ബാ​ക്കി തു​ക ന​ൽ​കി​യ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ക്കു​ക​യും ചി​ല​ർ മ​ണ്ണാ​ർ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സി​ന് തി​രി​കെ കൈ​മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സി​ഐ പി.​അ​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു.
സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് ഇ​ത്ത​രം ഒ​രു സാ​ഹ​സി​യ​ത​ക്ക് ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു മൊ​ഴി ന​ൽ​കി.
മു​ഴു​വ​ൻ തു​ക​യും ക​ണ്ടു കി​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​റ്റ​ക​ര​മാ​യ വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്തി എ​ന്ന കു​റ്റ​ത്തി​നാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.
സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം പൈ​സ ബാ​ങ്കി​ൽ അ​ട​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.25 ന് ​ഷോ​പ്പ് ഇ​ൻ ചാ​ർ​ജ്ജ് ജ​യ​ച​ന്ദ്ര​ന്‍റെ ഫോ​ണി​ലേ​ക്ക് ഗി​രീ​ഷ് വോ​യ്സ് മെ​സേ​ജ് വി​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് ജ​യ​ച​ന്ദ്ര​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.