അ​ട്ട​പ്പാ​ടി​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി എ​ത്തു​ന്നു
Tuesday, November 30, 2021 12:08 AM IST
അ​ഗ​ളി: തു​ട​രെ​യു​ള്ള ശി​ശു മ​ര​ണ​ങ്ങ​ളും അ​രി​വാ​ൾ​രോ​ഗ വ്യാ​പ​ന​വും ഭീ​തി പ​ര​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി എ​ത്തു​ന്നു. എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യും പീ​സ് വാ​ലി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. നെന്മാ​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​ൽ​എ​സ്എ​ൽ (സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗ്) എ​ന്ന സം​ഘ​ട​ന​യു​ടെ​യും വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യെ​ത്തു​ന്ന​ത്. വി​ദ​ഗ്ദ​രാ​യ ഡോ​ക്ട​ർ​മാ​ർ, നേ​ഴ്സ്, ഫാ​ർ​മ​സി​സ്റ്റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന വൈ​ദ്യ​സം​ഘ​മാ​ണ് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​വും. അ​ട്ട​പ്പാ​ടി, അ​ഗ​ളി, ആ​ന​ക്ക​ട്ടി മേ​ഖ​ല​ക​ളി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ പ​ര്യ​ട​നം. ഡി​സം​ബ​ർ അഞ്ചിന് ​രാ​വി​ലെ 11ന് ​വി.​കെ.​ ശ്രീ​ക​ണ്ഠ​ൻ എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.