സൈ​ര​ന്ധ്രി​യി​ൽ തൂ​ക്കു​പാ​ലം വ​രു​ന്നു
Wednesday, December 1, 2021 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ന്‍റ് വാ​ലി​യി​ലെ കു​ന്തി​പ്പുഴ​യ്ക്കു കു​റു​കെ പൂ​ച്ചി​പ്പാ​റ​യി​ലേ​ക്കു​ള്ള ത​ക​ർ​ന്ന സൈ​ര​ന്ധ്രി തൂ​ക്കുപാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി ന്‍റെ സി​ൽ​ക്ക് ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഡി​സം​ബ​റിൽത​ന്നെ നി​ർ​മാ​ണ പ്രവൃത്തി​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​രു​കോ​ടി 23 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സി​ൽ​ക്ക് എ​ന്ന ക​ന്പ​നി​യാ​ണ് നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നു സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്. വി​നോ​ദ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന തൂ​ക്കു​പാ​ല​ത്തി​ന് 52 മീ​റ്റ​ർ നീ​ള​വും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​മാ​ണ് വ​രു​ന്ന​ത്.

സൈ​ല​ന്‍റ് വാ​ലി​യി​ലെ കു​ന്തി​പ്പു​ഴ​യ്ക്ക് കു​റു​കെ പൂ​ച്ചി​പ്പാ​റ​യി​ലേ​ക്കു ക​ട​ന്നുപോ​കു​ന്ന സൈ​ര​ന്ധ്രി തൂ​ക്കു​പാ​ലം ത​ക​ർ​ന്നി​ട്ട് ര​ണ്ടുവ​ർ​ഷം പി​ന്നി​ട്ടു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദീ​പി​ക പ​ലത​വ​ണ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ പാ​ത്ര​ക്കട​വ് മേ​ൽ​ഭാ​ഗ​ത്താ​യി പൂ​ച്ചി​പ്പാ​റ​യി​ലെ വ​നം വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ ക്യാ​ന്പി​ലെ​ത്താ​ൻ ഏ​ക​മാ​ർ​ഗ​മാ​ണ് ഈ ​തൂ​ക്കുപാ​ലം.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന് ഈ ​പാ​ലം പ്ര​ധാ​ന ഘ​ട​ക​മാ​ണ്. എ​ന്നാ​ൽ ഈ ​പാ​ലം ത​ക​ർ​ന്ന് വ​ർ​ഷം ര​ണ്ടു പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ തി​രി​ഞ്ഞുനോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ളെ ഉ​യ​ർ​ത്തിക്കൊണ്ടു​വ​ന്ന് കോ​ടി​ക​ൾ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്പോ​ൾ ഇ​വി​ടെ അ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നുമാ​ത്ര​മ​ല്ല, രാ​ഷ്ട്രി​യ പ​ക​പോ​ക്ക​ലി​ൽ വി​ക​സ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

1985ൽ ​സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പുത​ന്നെ പാ​ല​മു​ണ്ടെ​ന്നു പ​റ​യു​ന്നു. 2018ൽ ​പ്ര​ള​യ​ത്തി​ൽ ഈ ​തൂ​ക്കുപാ​ല​ത്തി​ന്‍റെ കി​ഴ​ക്കേഭാ​ഗ​ത്തു പാ​ല​ത്തി​ന്‍റെ ബാ​ല​ൻ​സ് പില്ല​ർ ത​ക​ർ​ന്ന​തി​നാ​ൽ റോ​പ്പ് ത​ക​ർ​ന്ന വാ​ർ​ത്ത​യാ​ണ് ദീ​പി​ക ന​ൽ​കി​യി​രു​ന്ന​ത്. മു​പ്പ​ത്തഞ്ചുമീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന ഈ ​തൂ​ക്കു​പാ​ലം തീ​ർ​ത്തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു. പൂ​ച്ചി​പ്പാ​റ സം​ര​ക്ഷ​ണ ക്യാ​ന്പി​ൽ എ​ട്ടോ​ളം ജീ​വ​ന​ക്കാ​രാ​ണ് രാ​പ്പ​ക​ൽ ഇ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ അ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ അ​തി​സാ​ഹ​സി​ക​മാ​യി പു​ഴ നീ​ന്തിക്കട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മ​ഴ​ക്കാ​ല​ത്തു തീ​ർ​ത്തും അ​പ​ക​ടം വ​രു​ത്തു​ന്ന​തു​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട​രവ​ർ​ഷ​മാ​യി ഈ ​അ​വ​സ്ഥ തു​ട​രു​ന്നു.

പാ​ലം പ​ണി വൈ​കാ​തെ തു​ട​ങ്ങു​മെ​ന്നും സൈ​ല​ന്‍റ് വാ​ലി​യി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു വേ​ണ്ടി പ​ല പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കിവ​രു​ന്ന​താ​യും സൈ​ല​ന്‍റ് വാ​ലി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​അ​ജ​യ്ഘോ​ഷ് പ​റ​ഞ്ഞു.