സം​സ്ഥാ​ന കാ​യി​ക​താ​രം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, December 2, 2021 10:47 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിയും സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക താ​ര​വു​മാ​യ മ​ണി​പ്പൂ​രി സ്വ​ദേ​ശി ഒ​യി​നാം ഒ​ജി​ത്ത് സിം​ഗ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മ​ണി​പ്പൂ​രി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ദാ​രു​ണാ​ന്ത്യം. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ക​ല്ല​ടി​യു​ടെ കാ​യി​ക താ​ര​മാ​ണ് ഒ​യി​നാം. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഹൈജം​പി​ലും ഡി​സ്ക്ക​സ്് ത്രോ​യി​ലും ക​ല്ല​ടി​ക്കു​വേ​ണ്ടി സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്.

ഒ​യി​നാ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ല്ല​ടി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ആ​ദ​ര സൂ​ച​ക​മാ​യി ഇ​ന്ന​ലെ സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി.