ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നും സൂ​പ്ര​ണ്ടും ത​മ്മി​ൽ വാ​ക്പോ​ര്
Friday, December 3, 2021 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട് : താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​റും താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ​. എ​ൻ.​എ​ൻ.​പ​മീ​ലി​യും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്പോ​ര്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കേ​ണ്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട സൂ​പ്ര​ണ്ടും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ള്ള​ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു വി​ള്ള​ൽ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് ഇ​രു​വ​രും സ​മ്മ​തി​ക്കു​ന്ന​താ​യി​രു​ന്നു ക​മ്മി​റ്റി​യി​ൽ ന​ട​ന്ന ത​ർ​ക്കം സൂ​ചി​പ്പി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്തര ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന​ത്.
ആ​ശു​പ​ത്രി ചെല​വി​ലേ​ക്കു​ള്ള ചെ​ക്ക് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ഒ​പ്പി​ടു​ന്നി​ല്ലെ​ന്ന സൂ​പ്ര​ണ്ടി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.
കൃ​ത്യ​മാ​യ വ​ര​വുചെല​വ് ക​ണ​ക്കു​ക​ൾ ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ഒ​പ്പി​ടു​ക​യു​ള്ളൂ. ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​ൽ തി​ക​ഞ്ഞ അ​തൃ​പ്തി​യാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യാ​ണ് പ​ഴി കേ​ൾ​ക്കേ​ണ്ടിവ​രു​ന്ന​ത്.
ധി​ക്കാ​ര​പ​ര​മാ​യ രീ​തി​യി​ലാ​ണ് സൂ​പ്ര​ണ്ട് നീ​ങ്ങു​ന്ന​ത്. ഇ​ത്ത​രം സ​മീ​പ​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തുനി​ന്നും ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഹ​മ്മ​ദ് ബ​ഷീ​ർ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന താ​ൻ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ചോ​ദ​നം ന​ൽ​കി​യാ​ണ് കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​തെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​എ​ൻ.​എ​ൻ.​ പ​മീ​ലി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
വീ​ഴ്ച​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു. അ​തു തി​രു​ത്തി മു​ന്നോ​ട്ടുപോ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ചെ​യ​ർ​മാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു ഡോ.​ പമീലി പ​റ​ഞ്ഞു.
കൃ​ത്യ​മാ​യ വൗ​ച്ച​റു​ക​ൾ ന​ൽ​കി​യി​ട്ടും ചെ​യ​ർ​മാ​ൻ ചെ​ക്കി​ൽ ഒ​പ്പി​ട്ടു ന​ല്കു​ന്നി​ല്ല. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്പോ​ൾ അ​തു വ്യ​ക്ത​മാ​യി തെ​ളി​യി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.
ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ്ര​ചാ​ര​ണം വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന​ത്.
ജീ​വ​ന​ക്കാ​രു​ടെ ഉൗ​ർ​ജം കെ​ടു​ത്തും വി​ധ​മു​ള്ള തേ​ജോ​വ​ധ​മാ​ണ് പ​ല​പ്പോ​ഴും ന​ട​ക്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രു സൂ​പ്ര​ണ്ടാ​യി വ​ന്നാ​ലും വി​ജ​യ​ക​ര​മാ​യി തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​നു​വേ​ണ്ടി​യും സൂ​പ്ര​ണ്ടി​നു​വേ​ണ്ടി​യും വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​യി. വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​നി ഒ​രു​മി​ച്ചുപോ​കാം എ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ കെ ​പ്ര​സീ​ത, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷെ​ഫീ​ക് റ​ഹ‌്മാ​ൻ, അം​ഗ​ങ്ങ​ളാ​യ കെ.പി. ജ​യ​രാ​ജ്, ബി. ​മ​നോ​ജ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.