ഒ​രു ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, December 3, 2021 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​പു​ര​ത്തി​ൽ ഒ​രു ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. കാ​ട്ടൂ​ർ രം​ഗ കോ​ണാ​ർ വീ​ഥി​യി​ലു​ള്ള ഗോ​ഡൗ​ണി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി കാ​ട്ടൂ​ർ പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ഗോ​ഡൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ൽപ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഒ​ളി​ച്ചു​വ​ച്ച് വി​ൽ​പ്പ​ന ചെ​യ്ത ഭൂ​മേ​ഷ് യാ​ദ​വ് എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.

മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് നാ​ളെ

കോ​യ​ന്പ​ത്തൂ​ർ: മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് നാ​ളെ ന​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ അ​രു​ണ അ​റി​യി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​യി​രു​ന്ന വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ശ​നി​യാ​ഴ്ച​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​നി മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കും. ക്യാ​ന്പു​ക​ൾ വ​ഴി 10 ല​ക്ഷം പേ​ർ കു​ത്തി​വയ്​പ്പെ​ടു​ത്തി​ട്ടു​ണ്ട്. മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ ഇ​തു​വ​രെ​യും കു​ത്തി​വയ്​പ്പെ​ടു​ക്കാ​ത്ത​വ​ർ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നും ഫ​സ്റ്റ് ഡോ​സ് എ​ടു​ത്ത​വ​ർ സെ​ക്ക​ന്‍റ് ഡോ​സ് എ​ടു​ക്ക​ണ​മെ​ന്നും അ​രു​ണ ആ​വ​ശ്യ​പ്പെ​ട്ടു.