ഒറ്റപ്പാലം നഗരത്തിൽ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ല
Friday, December 3, 2021 12:08 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ട​മി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ പോ​ലും പാ​ർ​ക്കി​ംഗിനു വ​ട്ടം തി​രി​യു​ക​യാ​ണ്. കാ​റു​മാ​യാ​ണെ​ത്തു​ന്ന​തെ​ങ്കി​ൽ പി​ന്നെ കാ​ര്യം പ​റ​യു​ക​യും വേ​ണ്ട.​
റോ​ഡ​രി​കി​ൽ നി​ർ​ത്തി പോ​കേ​ണ്ടി​വ​ന്നാ​ൽ ന​ഗ​രം ക്ഷ​ണ​നേ​രം കൊ​ണ്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​രും.
വ​ണ്ടി പാ​ർ​ക്ക് ചെ​യ്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന ഇ​ത്ത​ര​ക്കാ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് പോ​ലീ​സു​മാ​യി​രി​ക്കും.
പി​ഴ​യും തെ​റി വി​ളി​യും ഉ​റ​പ്പ്. മേ​ൽ പ​റ​ഞ്ഞ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ക​ണ​മെ​ങ്കി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ഒ​രു പാ​ർ​ക്കി​ംഗ് കേ​ന്ദ്രം അ​നി​വാ​ര്യ​മാ​ണ്.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ടിബി റോ​ഡ്, ആ​ർഎ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ​രു​ന്ന​വ​ർ​ക്കാ​ണ് പാ​ർ​ക്കി​ംഗ് പ്ര​ശ്ന​മു​ള്ള​ത്.
ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ട്.
കെ​ട്ടി​ട​ത്തി​നു​മു​ന്നി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം​മു​ത​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു പാ​ർ​ക്കിം ഗ് കേ​ന്ദ്രം ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കി​ംഗി​ൽ പെ​ട്ടു​പോ​കും.
വീ​തി​കു​റ​ഞ്ഞ റോ​ഡു​ക​ളോ​ടു​കൂ​ടി​യ ന​ഗ​ര​മാ​ണ് ഒ​റ്റ​പ്പാ​ലം. ഇ​തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കി​ംഗ് കൂ​ടി​യാ​കു​ന്പോ​ൾ ന​ഗ​രം തി​ര​ക്കി​ൽ​പ്പെ​ട്ടു​പോ​കാ​ൻ മ​റ്റൊ​ന്നും വേ​ണ്ട.
ക​ണ്ണി​യം​പു​റം പാ​ല​മെ​ത്തും​വ​രെ കു​രു​ങ്ങി​ക്കു​രു​ങ്ങി വേ​ണം യാ​ത്ര. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ഴി​യി​ൽ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മാ​കും. റോ​ഡി​ലൂ​ടെ ഇ​റ​ങ്ങി​ന​ട​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കും.
നേ​ര​ത്തെ പ​ദ്ധ​തി​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന​ സ​മ​യ​ത്ത് ന​ഗ​ര​ത്തി​ൽ പാ​ർ​ക്കി​ംഗ് കേ​ന്ദ്ര​മെ​ന്ന പ​ദ്ധ​തി ന​ഗ​ര​സ​ഭ​യ്ക്കു​ണ്ടാ​യി​രു​ന്നു.
ബ​സ്‌​സ്റ്റാ​ൻ​ഡി​നു​പി​റ​കി​ലു​ള്ള സ്ഥ​ലം ഇ​തി​നു പ​രി​ഗ​ണി​ക്കാ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ന്നി​രു​ന്നു. എ​ന്നാ​ല​തു ന​ട​പ്പാ​യി​ല്ല.
ഇ​വി​ടെ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ച്ച സ്ഥ​ലം​പോ​ലും അ​ന​ധി​കൃ​ത പാ​ർ​ക്കി​ം ഗ് കേ​ന്ദ്ര​മാ​ണ്.
അ​ടു​ത്ത ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യി​ൽ ഈ ​വി​ഷ​യ​വും ച​ർ​ച്ച​യ്ക്കു പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ട​ങ്കി​ലും ക​ണ്ട​റി​യ​ണം.