സാ​ന്ത്വ​ന പ​രി​ച​ര​ണ സ​ന്ദേ​ശ​വു​മാ​യി മേ​ഴ്സി കോ​ള​ജ് വി​ദ്യാ​ർ​ഥിനിക​ൾ
Monday, January 17, 2022 1:01 AM IST
പാ​ല​ക്കാ​ട് : സാ​ന്ത്വ​ന പ​രി​ച​ര​ണ​
ദി​ന​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പ്ര​സ​ക്തി​യും പ്ര​ധാ​ന്യ​വും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ൻ​പി​ൽ എ​ത്തി​ച്ച് മേ​ഴ്സി കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ.

കോ​ള​ജി​ലെ എ​ക്ക​ണോ​മി​ക് സ് വി​ഭാ​ഗ​ത്തി​ലെ 150 വി​ദ്യാ​ർ​ഥിക​ളാ​ണു സ​ഹ​ജീ​വ​നം പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ ആ​ശ​യ പ്ര​ചാ​ര​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

15 സം​ഘ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തി. കി​ട​പ്പു രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചു.

മേ​ഴ്സി കോ​ള​ജ് സ്ഥി​തി​ചെ​യ്യു​ന്ന നാ​ല്പ​ത്തി​യേ​ഴാം വാ​ർ​ഡ് സ​ന്പൂ​ർ​ണ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും എ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥിക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
രോ​ഗംമൂ​ലം വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി. മൂ​ന്നു​വ​ർ​ഷ​മാ​യി സ​ഹ​ജീ​വ​ന​ത്തോ​ടൊ​പ്പം സാ​ന്ത്വ​ന​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥിക​ളും പ​ങ്കാ​ളി​ക​ളാ​ണ്.

മേ​ഴ്സി കോ​ള​ജ് എ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ ടി.ലി​ജി, സോ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ എ​ൻ. ദീ​പ, സ​ഹ​ജീ​വ​നം പ്ര​തി​നി​ധി​ക​ളാ​യ എം.​ര​വീ​ന്ദ്ര​നാ​ഥ്, ബി.​സി. ര​മേ​ശ്, എ.​ഉ​ണ്ണി​ക്ക​ണ്ണ​ൻ, സു​ഗ​ന്ധി മു​ര​ളി, ടി.​ അ​ജി​ത, ടി.​ നി​ഷ രാ​ജേ​ന്ദ്ര​ൻ, പ്രി​യ, രേ​വ​തി ര​വി, പാ​ർ​വ​തി സെ​ബാ​സ്റ്റ്യ​ൻ, കൃ​ഷ്ണ പ്ര​വീ​ണ്‍, കു​ഞ്ഞ​പ്പ​ൻ നേ​തൃ​ത്വം ന​ൽ​കി.