ജില്ലയിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു, കോവിഡ് പരിശോധന വർധിപ്പിക്കും
Wednesday, January 19, 2022 12:40 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് 22.01 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യി കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ത്തു ദി​വ​സം മു​ൻ​പ് രോ​ഗ​ബാ​ധി​ത​രു​ടെ നി​ര​ക്ക് 11 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ 10 ശ​ത​മാ​നം ഉ​യ​ർ​ന്ന് 22.01 ശ​ത​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. 15 ദി​വ​സം മു​ൻ​പ് 200ൽ ​താ​ഴെ​യാ​യി​രു​ന്ന ബാ​ധി​ത​രു​ടെ എ​ണ്ണം 1800 ആ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ദി​വ​സ​വും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ശോ​ധ​ന നാ​ലാ​യി​ര​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ന​നു​സ​രി​ച്ച് പ​രി​ശോ​ധ​ന​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

ജ​ന​ങ്ങ​ൾ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്നും പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മു​ഖാ​വ​ര​ണം ധ​രി​ക്കു​ക​യും സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.