മം​ഗ​ലം പാ​ല​ത്തെ വാ​ഹ​ന​യാ​ത്ര അ​തി​ക​ഠി​നം
Wednesday, January 19, 2022 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: മി​നി പ​ന്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ലം പാ​ല​ത്തെ വാ​ഹ​ന​യാ​ത്ര അ​ധി​ക​ഠി​നം.

വ​ലി​യ കു​ഴി​ക​ളും പാ​റ​ക്ക​ല്ലു​ക​ളും ഇ​റ​ങ്ങിക​യ​റിവേ​ണം മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ. ഇ​തി​നൊ​പ്പം ക​ടു​ത്ത പൊ​ടി​ശ​ല്യ​വും ഉ​ള്ള​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ ഏ​തു​സ​മ​യ​വും റോ​ഡ് ന​ന​ച്ചാ​ണ് പൊ​ടി നി​യ​ന്ത്രി​ക്കു​ന്ന​ത്.

വ​ലി​യ ക​ല്ലു​ക​ളി​ൽ ത​ട്ടി വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ പൊ​ട്ടു​ക​യും പ​ഞ്ച​റാ​കു​ന്ന​തും സ്ഥി​രം കാ​ഴ്ച​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ഇ​വി​ടെ റോ​ഡ് ന​ന്നാ​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ ഫ​ണ്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് അ​ധി​കൃ​ത​ർ. മം​ഗ​ല​ത്തെ പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​ന്പോ​ൾ ഇ​വി​ടേ​യും റി​പ്പ​യ​ർ പ​ണി​ക​ൾ ചെ​യ്യു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്.