കൂ​ട​പ്പി​റ​പ്പി​ന് ഒ​രു കൂ​ട്; സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​ന്നു കൈ​മാ​റും
Wednesday, January 19, 2022 12:43 AM IST
നെന്മാ​റ: 2018 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ടു താ​ൽ​ക്കാ​ലി​ക ഷെ​ഡ്ഡി​ൽ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ന​യ്ക്കും കു​ടും​ബ​ത്തി​നും കെഎ​സ് യു ​പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്നു കൈ​മാ​റും. കോ​ഴി​ക്കാ​ട് നി​ർ​മി​ച്ച 935 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ടിന്‍റെ താ​ക്കോ​ലാ​ണു കു​ടും​ബ​ത്തി​ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​കൈ​മാ​റു​ന്ന​ത്.
ബി​കോം പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ജ​ന​യും എംബിഎ പൂ​ർ​ത്തി​യാ​ക്കി​യ അ​ശ്വ​തി​യും ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ അ​ഭ​യ​യും പ​ത്താംക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​നും അ​ച്ഛ​ൻ ഉ​ദ​യ​കു​മാ​റും അ​മ്മ സു​നി​ത​യും 83 വ​യ​സ്സു​ള്ള മു​ത്ത​ശ്ശി പാ​ർ​വ​തി​യും ഉ​ൾ​പ്പെ​ട്ട ഏ​ഴ് അം​ഗ കു​ടും​ബ​ത്തി​നാ​ണു സ്നേ​ഹ​വീ​ട് കൈ​മാ​റു​ന്ന​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ഞ്ജ​ന മ​ത്സ​രി​ച്ചി​രു​ന്നു. അ​യി​ലൂ​ർ ഐഎ​ച്ച്ആ​ർ​ഡി കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് വി​പു​ല​മാ​യി ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി ല​ളി​ത​മാ​യി താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങാ​യി മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ കെഎ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.എ​സ്. ജ​യ​ഘോ​ഷും ഡി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജി. എ​ൽ​ദോ​യും അ​റി​യി​ച്ചു.