കൊ​ച്ചി-​ബാം​ഗ്ലൂ​ർ വ്യ​വ​സാ​യ ഇ​ട​നാ​ഴി: ഭൂ​മി കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Wednesday, January 19, 2022 11:36 PM IST
പാ​ല​ക്കാ​ട് : കൊ​ച്ചി ബാം​ഗ്ലൂ​ർ വ്യ​വ​സാ​യ ഇ​ട​നാ​ഴി​ക്കാ​യി പു​തു​ശ്ശേ​രി സെ​ൻ​ട്ര​ൽ വി​ല്ലേ​ജി​ൽ നി​ന്നും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി പ​ദ്ധ​തി ന​ട​ത്തി​പ്പ് ഏ​ജ​ൻ​സി​യാ​യ കി​ൻ​ഫ്ര​യ്ക്കു കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​ത് വ​രെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത ഭൂ​വു​ട​മ​ക​ൾ ആ​ധാ​ര​ങ്ങ​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ജ​നു​വ​രി 31 ന​കം കി​ൻ​ഫ്ര സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​റു​ടെ ഓ​ഫീ​സി​ൽ ന​ല്ക​ണം.

ഉ​ട​മ​സ്ഥാ​വ​കാ​ശം രേ​ഖ​ക​ൾ കൈ​മാ​റി​യ​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഏ​റ്റെ​ടു​ത്ത ഭൂ​മി​യാ​ണ് കി​ൻ​ഫ്ര​ക്കു കൈ​മാ​റു​ന്ന​ത്. രേ​ഖ​ക​ൾ ഹാ​ജ​രാ​കാ​ത്ത കേ​സു​ക​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര തു​ക ബ​ന്ധ​പ്പെ​ട്ട അ​ഥോറി​റ്റി​യി​ൽ കെ​ട്ടി​വ​ച്ച് മു​ഴു​വ​ൻ ഭൂ​മി​യും ഉ​ട​ൻ കി​ൻ​ഫ്ര​യ്ക്ക് കൈ​മാ​റു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.

വാ​ഹ​ന ലേ​ലം

പാലക്കാട്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലെ പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത,് പാ​ല​ക്കാ​ട് ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ,് ക​സ​ബ, ആ​ല​ത്തൂ​ർ, കോ​ട്ടാ​യി, മം​ഗ​ലം ഡാം, ​ഷൊ​ർ​ണൂ​ർ, ചെ​ർ​പ്പു​ള​ശേരി, നാ​ട്ടു​ക​ൽ, മ​ണ്ണാ​ർ​ക്കാ​ട്, ഷോ​ള​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും സൂ​ക്ഷി​ച്ചി​ട്ടു​ള്ള 73 വാ​ഹ​ന​ങ്ങ​ൾ 28 ന് ​രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ ഓ​ണ്‍​ലൈ​നാ​യി വി​ൽ​പ​ന ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് വെബ്സൈറ്റിൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ 0491 2536700.