റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത കു​ന്നി​ടി​ക്ക​ൽ: അട്ടപ്പാടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്
Wednesday, January 19, 2022 11:39 PM IST
അ​ഗ​ളി: താ​വ​ളം-മു​ള്ളി റോ​ഡി​ന്‍റെ ക​രാ​ർ ക​ന്പ​നി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ സ​മാ​ന്ത​ര സ​ർ​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി.

ആ​ദി​വാ​സി​ക​ളു​ടെ അ​ട​ക്ക​മു​ള്ള ഭൂ​മി ഇ​ടി​ച്ചു​നി​ര​ത്തി റോ​ഡ് നി​ർമാ​ണ​ത്തി​നാ​യി ക​രാ​ർ ക​ന്പ​നി മ​ണ്ണെ​ടു​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ണ്ണെ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് ക​ന്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം. ചീ​രക്കട​വ് ഉൗ​രി​നു മു​ക​ൾ​ഭാ​ഗ​ത്താ​യി ഏ​ക്ക​റു​ക​ണ​ക്കി​നു ഭൂ​മി​യാ​ണ് ഇ​ടി​ച്ചു​നി​ര​ത്തിയി​ട്ടു​ള്ള​ത്. ഒ​രു രൂ​പ പോ​ലും ഭൂ​വു​ട​മ​യാ​യ ആ​ദി​വാ​സി​ക്കു ന​ൽ​കാ​തെ​യാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ്ണെ​ടു​ക്കു​ന്ന​ത്. ആ​ദി​വാ​സി സ​ർ​വേ ന​ന്പ​റി​ൽ പെ​ട്ട ഭൂ​മി​ക​ളി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ല എ​ന്ന ച​ട്ടം നി​ല​നി​ൽ​ക്കുന്പോഴാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി​ക്കൊണ്ട് ക​രാ​ർ ക​ന്പ​നി​യു​ടെ ന​ട​പ​ടി. അ​ട്ട​പ്പാ​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​വ​രും, ലൈ​ഫ് പ​ദ്ധ​തി അ​ട​ക്ക​മു​ള്ള വി​വി​ധ സ​ർ​ക്കാ​ർ സ്കീ​മു​ക​ളി​ൽ വീ​ടു ല​ഭി​ച്ച​വ​രും ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചുസെ​ന്‍റ് ഭൂ​മി നി​ര​ത്തു​ന്ന​തി​ന് അ​നു​വാ​ദം ചോ​ദി​ക്കു​ന്പോ​ൾ പ​രി​സ്ഥി​തിപ്ര​ശ്ന​വും, ഭൂ​വി​നി​യോ​ഗ ച​ട്ട​ങ്ങ​ളും, ഭൂ​മി​യു​ടെ ത​ര​വും ഒ​ക്കെ നോ​ക്കി അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ​ൻ​കി​ട​ക്കാ​രു​ടെ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ന്നു.​ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന ക​ന്പ​നി​ക്കു മ​ണ്ണിട്ട് റോ​ഡ് നി​ക​ത്തു​ന്ന​തി​നു​ള്ള തു​ക എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ളതാ​ണ്. അ​തു മ​റി​ക​ട​ന്ന് ക​രാ​ർ ക​ന്പ​നി ന​ട​ത്തു​ന്ന കൊ​ള്ള​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. അ​ട്ട​പ്പാ​ടി​യി​ൽ ഇ​ത്ത​രം മാ​ഫി​യ​ക​ളു​ടെ സ​മാ​ന്ത​ര ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

അ​ട്ട​പ്പാ​ടി​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും ഈ ​മാ​ഫി​യ​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം മാ​ഫി​യ​ക​ളു​ടെ സം​ര​ക്ഷ​ക​രാ​യി മാ​റി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് ആ​വ​ശ്യ​പ്പെ​ട്ടു.