കോയന്പത്തൂരിൽ ഡി​എം​കെ ഭാ​ര​വാ​ഹി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം, ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 11:40 PM IST
കോ​യ​ന്പ​ത്തൂ​ർ : ഡി​എം​കെ ഭാ​ര​വാ​ഹി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ബി​ജെ​പി നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

സൂ​ലൂ​ർ ജ​ല്ലി​പ്പെ​ട്ടി സെ​ൽ​വ​കു​മാ​ർ (29) ആ​ണ് സൂ​ലൂ​ർ ജ​ല്ലി​പ്പ​ട്ടി മാ​രി​യ​മ്മ​ൻ കോ​വി​ൽ വീ​ഥി വി​ജ​യ​കു​മാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

ഡി​എം​കെ നേ​താ​വാ​യ വി​ജ​യ​കു​മാ​ർ ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്നു കൊ​ണ്ടി​രി​ക്കെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സെ​ൽ​വ​കു​മാ​ർ വ​ഴിത​ട​ഞ്ഞ് വി​ജ​യ​കു​മാ​റി​നെ അ​ശ്ലീ​ല പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ഴ​ക്കു പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വി​ജ​യ​കു​മാ​റി​ന്‍റെ വാ​ഹ​നം പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വി​ജ​യ​കു​മാ​റി​നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തേ​പ്പ​റ്റി വി​ജ​യ​കു​മാ​ർ സൂ​ലൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ബി​ജെ​പി വ​ട​ക്ക് ലോ​ക്ക​ൽ ജോ.​ സെ​ക്ര​ട്ട​റി​യാ​യ സെ​ൽ​വ​കു​മാ​റി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.