ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ക്കു​കകൂ​ടി ചെ​യ്യുന്നതാണ് യ​ഥാ​ർ​ത്ഥ വി​ദ്യാ​ഭ്യാ​സം: മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ
Friday, January 21, 2022 12:01 AM IST
മം​ഗ​ലം​ഡാം: പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക കൂ​ടി ചെ​യ്യു​ന്പോ​ഴാ​ണ് യ​ഥാ​ർ​ത്ഥ വി​ദ്യാ​ഭ്യാ​സ​മാ​വു​ക​യെ​ന്നു പാ​ല​ക്കാ​ട് രൂ​പ​ത നി​യു​ക്ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ. ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ന്പ​ത്തി ഒ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു ബി​ഷപ്.

അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ന്പോ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വും ശ്രേ​ഷ്ഠ​മാ​കും. അ​ധ്യാ​പ​ക​രു​ടെ മേന്മയാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മൂ​ല​ധ​നം. പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ൾ പി​ന്നെ വ​ഴിതെ​റ്റി പോ​കി​ല്ലെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നോ​യ് കോ​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റാ​ഫി​ക് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​ര​സീ​ന എ​ഫ്സി​സി ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്ത് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ച്ച്എം സി​സ്റ്റ​ർ ജോ​സി ടോം ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​ഖി​ൽ ക​ണ്ണ​ന്പു​ഴ, വാ​ർ​ഡ് മെ​ന്പ​റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഡ്വ.​ഷാ​ന​വാ​സ്, സ്പോ​ർ​ട്സ് ക്ല​ബ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ലി​ൻ ടീ​ച്ച​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ സ​തീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ൻ​സി എ​ട​ക്ക​ള​ത്തൂ​ർ, വി​ദ്യാ​ർ​ത്ഥിപ്ര​തി​നി​ധി ടി​ന്‍റു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​ത​വും ഹൈ​സ്കൂ​ൾ പ്ര​തി​നി​ധി അ​ന്ന സ​ജി ന​ന്ദി​യും പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ മ​റു​പ​ടി പ്ര​സം​ഗം, ലൂ​ർ​ദ് മാ​താ ക്വ​യ​റി​ന്‍റെ യാ​ത്രാ​മം​ഗ​ള​വും തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ലീ​മ, റീ​ന ജേ​ക്ക​ബ്, സി​സ്റ്റ​ർ പ്രി​മ, സി​സ്റ്റ​ർ മേ​രി ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ റോ​സ്മ​രി​യ എ​ന്നി​വ​രാ​ണ് സ​ർ​വീ​സി​ൽനി​ന്നും വി​ര​മി​ച്ചത്.