ചി​റ്റൂ​ർ ഗവ. കോ​ളജ് 75-ാം വാർഷിക ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തുടക്കം
Tuesday, January 25, 2022 12:51 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ സാം​സ്ക്കാ​ര​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

കോ​ള​ജി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​ദ്യു​തി​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​ക്ക് വേ​ണ്ടി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ തി​രി തെ​ളി​യി​ക്കു​ക​യും ചെ​യ്തു. ര​മ്യ ഹ​രി​ദാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ലാ​ല​യ​ങ്ങ​ൾ തൊ​ഴി​ല​ധി​ഷ്ഠി​ത ആ​ഭി​മു​ഖ്യം വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ചി​റ്റൂ​ർ കോ​ള​ജി​ലെ പ്ര​ഗ​ത്ഭ​രാ​യ പൂ​ർ​വ്വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സ​മൂ​ഹം ആ ​മാ​തൃ​ക പി​ന്തു​ട​ർ​ന്ന​വ​ർ ആ​ണെ​ന്നും മ​ന്ത്രി ആ​ർ. ബി​ന്ദു പ​റ​ഞ്ഞു.

കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് മാ​സം വ​രെ നീ​ളു​ന്ന എ​ഴു​പ​ത്ത​ഞ്ച് ഇ​നം ക​ർ​മ്മ​പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഇ. ​എ​ൻ. സു​രേ​ഷ് ബാ​ബു നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മു​രു​ക​ദാ​സ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​എ​ൽ. ക​വി​ത, വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ശി​വ​കു​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം. ​മു​കേ​ഷ്, പപൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ അ​ഡ്വ. ജ​യ​പാ​ല​മേ​നോ​ൻ, അ​ലും​നി പ്ര​തി​നി​ധി എ​ൻ. ര​വീ​ന്ദ്ര​നാ​ഥ മേ​നോ​ൻ, പി. ​ടി. എ. ​പ്ര​തി​നി​ധി ആ​ർ. ഗോ​പി, പൂ​ർ​വ്വ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി കെ. ​ഗോ​പി, കോ​ള​ജ് കോ​ക​ണ്‍​വീ​ന​ർ പി. ​മു​രു​ക​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​കെ. ബേ​ബി ന​ന്ദി പ​റ​ഞ്ഞു