കോയ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി
Tuesday, January 25, 2022 12:53 AM IST
കോ​യ​ന്പ​ത്തൂ​ർ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി.
സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റെ​യി​ൽ​വേ പോ​ലീ​സ്, ഡോ​ഗ് സ്ക്വാ​ഡ്, ബോം​ന്പ് സ്ക്വാ​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.
റെ​യി​ൽ​വേ ട്രാ​ക്ക്, പാ​ഴ്സ​ൽ ഓ​ഫീ​സ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ എ​ന്നി​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. സം​ശ​യ​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളും നി​രീ​ക്ഷി​ച്ചു.​
കൂ​ടാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രോ​ട് ഫെ​യ്സ് മാ​സ്ക് ധ​രി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.