കപ്പേളയും തിരുസ്വരൂപവും തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം
Wednesday, January 26, 2022 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ ക​പ്പേ​ള​യും വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​വും സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ രൂ​പ​ത പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കാ​വു​ങ്ങ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യ ക്രൈ​സ്ത​വ​ർക്കുമേ​ൽ ന​ട​ത്തു​ന്ന ഈ ​അ​തി​ക്ര​മ​ങ്ങ​ൾ ഭാ​ര​ത​ത്തി​നും സ​മൂ​ഹ​ത്തി​നും അ​പ​മാ​ന​മാ​ണെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സ് അ​ധി​കാ​രി​ക​ളും ശ്ര​ദ്ധി​ക്ക​ണം.
കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ രൂ​പ​ത പി​തൃ​വേ​ദി അം​ഗ​ങ്ങ​ളും ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫോ​റാ​നാ ഇ​ട​വ​ക പി​തൃ​വേ​ദി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

കോ​യ​ന്പ​ത്തൂ​ർ : ക​പ്പേ​ള​യ്ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും കേ​ര​ള ക​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ക​മ്മ​റ്റി യോ​ഗ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സെ​ൽ​വം ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹ്യ വി​രോ​ധി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ട​നെ ത​ന്നെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഈ ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​നു നീ​തീ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി പി.​വി.​ ജെ​യിം​സ് ആ​വ​ശ്യ​പ്പെ​ട്ടു.