ഉ​ത്പാ​ദ​നമേ​ഖ​ല​യി​ൽ പുത്തൻ ചു​വ​ടു​വച്ച് ഷൊ​ർ​ണൂ​ർ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ്
Wednesday, January 26, 2022 12:25 AM IST
ഷൊ​ർ​ണൂ​ർ : ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ പു​ത്ത​ൻ ചു​വ​ടു​വയ്്പു​ക​ളു​മാ​യി മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ്. പ്ര​തി​രോ​ധ, ബ​ഹി​രാ​കാ​ശ മേ​ഖ​ല​ക​ളി​ലെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഷൊ​ർ​ണൂ​ർ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നൊരു​ങ്ങു​ന്ന​ത്.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങി ക​ഴി​ഞ്ഞു. വ്യ​വ​സാ​യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചെ​റു ഇ​രു​ന്പ് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. റോ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ന​ട്ട്, ബോ​ൾ​ട്ട്, സ്ക്രൂ ​തു​ട​ങ്ങി നാ​ല് കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള ഭാ​ഗ​ങ്ങ​ളാ​ണു നി​ർ​മി​ക്കു​ക.

ഇ​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വ്യ​വ​സാ​യ വ​കു​പ്പ് 4.92 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. യൂ​റോ​പ്പ്, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നാ​കും ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ക​യെ​ന്നും ദ​ർ​ഘാ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യും എം​ഡി റി​ട്ട.​ക​മാ​ൻ​ഡ​ർ പി.​ സു​രേ​ഷ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു പു​റ​മേ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​പ്പു​ള്ളി​യി​ൽ ഒ​രു പെ​ട്രോ​ൾ പ​ന്പും നി​ർ​മി​ച്ചി​രു​ന്നു.

കൂ​ടാ​തെ, പ്ര​തി​രോ​ധ ബ​ഹി​രാ​കാ​ശ​മേ​ഖ​ല​ക​ളി​ലു​ള്ള ഐ​എ​സ്ആ​ർ​ഒ​യു​മാ​യും ബെം​ഗ​ളൂ​രു​വി​ലെ ബെ​മ​ൽ (ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡ്), ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് (എ​ച്ച്എ​എ​ൽ) തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

സ്റ്റീ​ൽ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​ർ​ജിം​ഗ്സ് ലി​മി​റ്റ​ഡ് പോ​ലു​ള്ള വ​ലി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​രം ചെ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്.
ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ഈ ​മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​ത്.