വി​വാ​ഹ വീ​ട്ടി​ൽ മോ​ഷ​ണം: വി​ര​ല​ട​യാ​ള​ങ്ങ​ൾ ല​ഭി​ച്ചു
Wednesday, January 26, 2022 12:25 AM IST
ഒ​റ്റ​പ്പാ​ലം: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ വി​വാ​ഹ വീ​ട്ടി​ൽ മോ​ഷ​ണം. വി​ര​ല​ട​യാ​ള​ങ്ങ​ൾ ല​ഭി​ച്ചു.
ക​ച്ചേ​രി​ക്കു​ന്ന് മാ​ണ്ട​ക്ക​രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി​യു​ള​ള വി​വാ​ഹ വീ​ട്ടി​ൽനിന്നാണ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ​ക്കു പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടേ തെ​ന്നു ക​രു​തു​ന്ന ആ​റ് വി​ര​ല​ട​യാ​ള​ങ്ങ​ൾ ല​ഭി​ച്ച​ത് .

മാ​ണ്ട​ക്ക​രി സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ർ അ​ൻ​വ​ർ ഹു​സൈ​ന്‍റെ വീ​ട്ടി​ൽനി​ന്നും തി​ങ്ക​ളാ​ഴ്ച പ​ക​ൽ 11.30 നും ​ഉ​ച്ച​യ്ക്ക് 2.30 നും ഇ​ട​യി​ൽ വീ​ട്ടു​കാ​ർ പു​റ​ത്തുപോ​യ സ​മ​യ​ത്ത് 19 പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി.

വീ​ട്ടു​കാ​ർ വീ​ട്ടു​ട​മ​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കാ​യി തൊ​ട്ട​ടു​ത്ത ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ൾ പി​ൻ​വാ​തി​ൽ തു​റ​ന്നുകി​ട​ക്കു​ന്ന​താ​യി ക​ണ്ട​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് .

പ​രാ​തി​യി​ൽ പ​റ​യു​ന്ന സ​മ​യ​ത്ത് സ്ഥ​ല​ത്തു വ​ന്ന​തും പോ​യ​തു​മാ​യ ഫോ​ണ്‍​കോ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ട​വ​ർ ലൊ​ക്കേ​ഷ​ൻ വ​ച്ച് ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. സിസി ടിവി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.