വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Friday, January 28, 2022 10:29 PM IST
തൃ​ത്താ​ല: പ​ട്ടി​ത്ത​റ പ​ന്പ് ഹൗ​സി​നു സ​മീ​പം കാ​റും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ച് യുവാവ് മ​രി​ച്ചു. തൃ​ത്താ​ല ഹൈ​സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​റു​പ്പ​ത്ത് കു​ട്ടി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ര​ജീ​ഷ് (30) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ടശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ കൂ​ട​ല്ലൂ​രി​ൽ വ​ച്ച് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. തൃ​ത്താ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം കൂ​റ്റ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽനി​ന്ന് ഇ​ന്ന​ലെ രാ​ത്രി പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.