ചു​ന​ങ്ങാ​ടും വേ​ങ്ങ​ശേരി​യി​ലും മൃ​ഗാ​ശു​പ​ത്രി ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ തുടങ്ങണമെന്നു ജനാവശ്യം
Saturday, January 29, 2022 12:55 AM IST
ഒ​റ്റ​പ്പാ​ലം:​ ചു​ന​ങ്ങാ​ടും വേ​ങ്ങ​ശേരി​യി​ലും മൃ​ഗാ​ശു​പ​ത്രി ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ വേ​ണ​മെ​ന്നാ​വ​ശ്യം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടി​ട​ത്ത് മൃ​ഗാ​ശു​പ​ത്രി ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. ചു​ന​ങ്ങാ​ടും വേ​ങ്ങ​ശേരി​യി​ലും ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ൽ ക​ന്നു​കാ​ലി പ​രി​ച​ര​ണ​ത്തി​നും മ​റ്റും ജ​ന​ങ്ങ​ൾ​ക്ക​ത് വ​ലി​യ ഉ​പ​കാ​ര​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​ല​ക്ഷ്മി അ​റി​യി​ച്ചു.ജി​ല്ല​യി​ൽ​ത്ത​ന്നെ വി​സ്തൃ​തി കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ അ​ന്പ​ല​പ്പാ​റ​യി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു സ​മീ​പ​ത്താ​യാ​ണ് മൃ​ഗാ​ശു​പ​ത്രി ഉ​ള്ള​ത്.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ വ​ന്നാ​ൽ ചു​ന​ങ്ങാ​ട്ടു​ള്ള​വ​ർ​ക്കും വേ​ങ്ങ​ശേരി​ക്കാ​ർ​ക്കും എ​ട്ട് കി​ലോ​മീ​റ്റ​ർ താ​ണ്ടി​വേ​ണം മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്താ​ൻ. മൃ​ഗ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ വാ​ഹ​നം വി​ളി​ക്കു​ക​യോ ഇ​ല്ലെ​ങ്കി​ൽ ഡോ​ക്ട​റെ സ്ഥ​ല​ത്തേ​ക്കു വി​ളി​ച്ചു​വ​രു​ത്തു​ക​യോ വേ​ണം.

പു​ളി​ഞ്ചോ​ട്, മ​യി​ലും​പു​റം ഭാ​ഗ​ത്തു​ള്ള​വ​ർ ഒ​റ്റ​പ്പാ​ല​വും അ​ക​വ​ണ്ട ഭാ​ഗ​ത്തു​ള്ള​വ​ർ മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.പ​ഞ്ചാ​യ​ത്തി​ൽ ക​റ​വ​പ്പ​ശു​ക്ക​ൾ, ആ​ട്, കോ​ഴി, വ​ള​ർ​ത്തു​നാ​യ എ​ന്നി​ങ്ങ​നെ 2000ത്തോ​ളം മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​സ്തൃ​തി​ക്ക് ആ​നു​പാ​തി​ക​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു മൃ​ഗാ​ശു​പ​ത്രി മാ​ത്ര​മു​ള്ള​തി​നാ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. കൃ​ത്രി​മ ബീ​ജ​ധാ​ര​ണം, വി​ര​മ​രു​ന്ന്, ബാ​ഹ്യ​പ​രാ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ആ​ശ്ര​യം അ​ന്പ​ല​പ്പാ​റ​യി​ലെ ആ​ശു​പ​ത്രി മാ​ത്ര​മാ​ണ്.

ച​ർ​മ മു​ഴ, കു​ള​ന്പുരോ​ഗം, അ​ജീ​ർ​ണം, ചെ​ള്ളുപ​നി, വാ​തം, അ​കി​ടുവീ​ക്കം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളാ​ണ് ക​ന്നു​കാ​ലി​ക​ൾ​ക്ക് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കാ​റു​ള്ള​ത്. ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​പോ​ലും അ​ന്പ​ല​പ്പാ​റ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ സ​ബ് സെ​ൻ​റ​റു​ക​ൾ വ​ര​ണ​മെ​ന്നാ​ണ് ക്ഷീ​ര ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.