സ​ർ​ഗ​മി​ത്ര സ​മ്മ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം
Friday, May 6, 2022 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട് : സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പാ​ത​യി​ൽ ബ​ഹു​ദൂ​രം മു​ന്നോ​ട്ടു​പോ​കാ​ൻ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ക​ഴി​യു​മെ​ന്നും വ്യ​വ​സ്ഥാ​പി​ത​മാ​യ പ്രൊ​ജ​ക്ടു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ. മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​മി​ത്ര സ​മ്മ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ. ന​ഗ​ര​പ​രി​ധി​യി​ലു​ള്ള വി​വി​ധ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കു​ട്ടി​ക​ൾ ക്യാ​ന്പി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ആ​ദ്യ ദി​ന​ത്തി​ൽ ശാ​സ്ത്രം നി​ത്യ​ജീ​വി​ത​ത്തി​ൽ, ഈ​സി ഇം​ഗ്ലീ​ഷ് എ​ന്നീ സെ​ഷ​നു​ക​ൾ യ​ഥാ​ക്ര​മം സി.​ടി. സു​രേ​ന്ദ്ര​ൻ, ഡോ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ന​യി​ച്ചു.

തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ കെ.​കെ. വി​നോ​ദ് കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം അ​നീ​ഷ്, എം.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, യോ​ഗാ​ചാ​ര്യ ജി​ഷ സ​ന്തോ​ഷ് എ​ന്നി​വ​ർ കു​ട്ടി​യു​ടെ പ​ഠ​ന​ത്തി​ൽ ര​ക്ഷി​താ​വി​ന്‍റെ പ​ങ്ക്, ക​ലാ​പൊ​ലി​ക, ര​സ​പ്ര​ദം ഈ ​ഗ​ണി​ത​പ​ഠ​നം, ആ​രോ​ഗ്യം സ​ർ​വ്വ​ധ​നാ​ൽ പ്ര​ധാ​നം എ​ന്നീ സെ​ക്ഷ​നു​ക​ൾ ന​യി​ക്കും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി.​പി. പു​ഷ്പാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​റ​ജീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൽ അ​മീ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക എം.​ഷ​ഹ​നാ​സ്, പി.​മ​നോ​ജ് ച​ന്ദ്ര​ൻ, ജി​എ​ൻ. ഹ​രി​ദാ​സ്, പി.​കെ. ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.