വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ സംഭവം: അ​ന്വേ​ഷ​ണ​ം തുടങ്ങി
Sunday, May 15, 2022 7:32 AM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​യു​ധം കാ​ണി​ച്ച് വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

പാ​പ്പം​പ​ട്ടി ഗു​രു​മൂ​ർ​ത്തി ഭാ​ര്യ ജ​യ​യ്ക്കു(37) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​മൂ​ർ​ത്തി വീ​ട്ടി​ൽ ഇ​ല്ലാ​ത്ത നേ​ര​ത്ത് വീട്ടിലേ​ക്കു വ​ന്ന ഒ​രു ലോ​റി ഡ്രൈ​വ​ർ ഉ​പ്പു ചോ​ദി​ച്ചു കൊ​ണ്ട് വീ​ടി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ജ​യ​യു​ടെ ക​ഴു​ത്തി​ൽ ക​ത്തിവയ്ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദ്യം ജ​യ ​ഭ​യ​ന്നു പോ​യെ​ങ്കി​ലും സ​മ​നി​ല വീ​ണ്ടെ​ടു​ത്ത് എ​തി​രാ​ളി​യെ തി​രി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഭ​യ​ന്നുപോ​യ അ​ക്ര​മി ര​ക്ഷ​പ്പെ​ട്ട് ക​ത്തി, മൊ​ബൈ​ൽ എ​ന്നി​വ വി​ട്ട് ഓ​ടു​ക​യാ​യി​രു​ന്നു. ജ​യ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കു​റ്റ​വാ​ളി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.