കൂടല്ലൂർ വാർഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 89.62% പോ​ളിം​ഗ്
Wednesday, May 18, 2022 12:25 AM IST
നെന്മാ​റ: പ​ല്ല​ശന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡാ​യ കൂ​ട​ല്ലൂ​രി​ലെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. 89.62 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ആ​കെ 1243 വോ​ട്ട​ർ​മാ​രി​ൽ 1114 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
കൂ​ട​ല്ലൂ​ർ എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ളി​ലാ​യാ​ണ് രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ പോ​ളിം​ഗ് ന​ട​ന്ന​ത്. ബു​ധ​ൻ രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വോ​ട്ടെ​ണ്ണും. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും.
ബി​ജെ​പി​യു​ടെ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ല​ക്ഷ്മ​ണ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി എ​ൽ.​നി​ർ​മ​ൽ​കു​മാ​ർ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി​നു പ​റ​ചേ​രി, എ​ൽ​ഡി​എ​ഫി​നാ​യി സി​പി​എ​മ്മി​ലെ കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന ചെ​ർ​പ്പു​ള​ശേ​രി ന​ഗ​ര​സ​ഭ വാ​ർ​ഡ് 23ൽ 77.06 ​ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്.

ബോധവത്കരണ ക്ലാ​സ് 20ന്

​വ​ട​ക്ക​ഞ്ചേ​രി: കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ എ​ട്ടാം ക്ലാ​സു​കാ​ർ​ക്കാ​യി "ക​രി​യ​ർ ഓ​റി​യ​ന്‍റേഷ​ൻ കൗ​ണ്‍​സി​ലി​ംഗ് ആ​ൻ​ഡ് പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. 20ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ​യാ​ണ് ക്ലാ​സ്‌​. ര​ജി​സ്ട്രേ​ഷ​ൻ ഫീ 200 ​രൂ​പ. ഫോ​ണ്‍ : 8547005042, 9495069307.