മു​നിസി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍ഡ്: അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി
Thursday, May 19, 2022 1:08 AM IST
പാ​ല​ക്കാ​ട് : ജ​ന​കീ​യ താ​ല്പ​ര്യ​ങ്ങ​ള​ല്ല സ്വാ​ർ​ഥ താ​ല്പ​ര്യ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണസ​മി​തി​യെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​രാ​മ​ദാ​സ്. പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി പൊ​തുജ​ന​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ൾ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത കാ​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഴ​യ​ത്തും വെ​യി​ല​ത്തും ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്ക​ട്ടെ എ​ന്ന മ​നോ​ഭാ​വ​മാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളെ ന​യി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ലാ​ഭ​മി​ല്ലാ​ത്ത പ​ദ്ധ​തി​ക​ളെ അ​വ​ജ്ഞ​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ സ​മീ​പി​ക്കു​ന്ന​ത് 2019ൽ ​ത​ക​ർ​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ത്ത​ത് ഇ​തി​ന് തെ​ളി​വാ​ണ്. താ​ല്കാ​ലി​ക ഷെ​ൽ​ട്ട​ർ പ​ണി​യാ​ൻ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി 2 കോ​ടി അ​നു​വ​ദി​ച്ചിട്ടും ന​ഗ​ര​സ​ഭ ജ​ന​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യംപോ​ലും നി​രാ​ക​രി​ക്കു​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ക്ക​ണ​മെ​ന്നും രാ​മ​ദാ​സ് പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​സ്. ജ​യിം​സ്, വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഫി​യ ന​സീ​ർ, വി​ൻ​സ​ന്‍റ്, കെ.​പി. നൈ​നാ​ൻ, നാ​രാ​യ​ണ​ൻ കു​ട്ടി സം​സാ​രി​ച്ചു.