ഫു​ട്ബോ​ൾ താ​രം തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു
Thursday, May 19, 2022 1:08 AM IST
പാ​ല​ക്കാ​ട്: ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ടീ​മം​ഗ​വും മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ട്ബോ​ൾ ടീം ​അം​ഗ​വും ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ന്യൂ ​ജ​ന​റേ​ഷ​ൻ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കു​വാ​ൻ അ​ർ​ഹ​ത നേ​ടി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​അം​ഗ​വു​മാ​യ വി​ക്ടോ​റി​യ കോ​ള​ജ് ഫു​ട്ബോ​ൾ താ​രം തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു. അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് ഡോ ​പി.കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​ ഉ​ല്ലാ​സ്, ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ മേ​ഴ്സി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ പ്രൊ​ഫ.​എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​ധീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ചീ​ഫ് കോ​ച്ച് ദേ​വ​ദാ​സ്, ഗ​വ വി​ക്ടോ​റി​യ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ.​സി.​ രാ​ജേ​ഷ്, പാ​ർ​ത്ഥ​സാ​ര​ഥി സം​സാ​രി​ച്ചു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ് സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി എം.​ ഭ​വ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.