ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, May 19, 2022 1:08 AM IST
അ​ല​ന​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ സ​ൽ​മോ​നേ​ല്ലോ​സി​സ്, ഷി​ഗ​ല്ല തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി ഭ​ക്ഷ്യ ഉ​ല്പ്പ​ന്ന​ങ്ങ​ൾ വി​ല്ക്കു​ന്ന കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ല​ന​ല്ലൂ​ർ യൂ​ണി​റ്റി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് വ്യാ​പാ​ര​ഭ​വ​നി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ള്ളി​വ​ള​പ്പി​ൽ ഹം​സ​ അ​ധ്യ​ക്ഷ​നാ​യി.
അ​ല​ന​ല്ലൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷം​സു​ദ്ദീ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു​മോ​ൾ എ​ന്നി​വ​ർ ഭ​ക്ഷ്യ സു​ര​ക്ഷ​യേ​യും ശു​ചി​ത്വ​ത്തേ​യും സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ല്കി. ഭ​ക്ഷ്യ​വി​ഷ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ വി​ല്പ​ന​ശാ​ല​ക​ളും ഉ​ല്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.