കാ​പ്പ നി​യ​മ​പ്ര​കാ​രം യുവാവ് അറസ്റ്റിൽ
Saturday, May 21, 2022 12:00 AM IST
പു​തു​ന​ഗ​രം: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യും ക​ഞ്ചാ​വ് ക​ട​ത്തി​ലൂ​ടെ പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രു​ന്ന പ്ര​തി​യെ കാ​പ്പാ നി​യ​മ​പ്ര​കാ​രം പു​തു​ന​ഗ​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
പു​തു​ന​ഗ​രം ക​രി​ന്പി​ൽ​ചാ​ല വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്്മാ​ന്‍റെ മ​ക​ൻ ഷം​സു​ദ്ദീ​ൻ(46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പു​തു​ന​ഗ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2020 ലും 2021 ​ലും ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത് ര​ണ്ടു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഈ ​വ​ർ​ഷം കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​യാ​ളെ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.
തു​ട​ർ​ച്ച​യാ​യി ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ന്ന കേ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.