പാലക്കാട്: മഴയോടനു ബന്ധിച്ച് വിവിധ രോഗങ്ങൾ പടർന്നുപിടിയ്ക്കാൻ ഇടയുണ്ടെന്ന്് ആരോഗ്യ വ കുപ്പ് അറിയിച്ചു.
എലിപ്പനി
ക്ഷീണത്തോടെ ഉള്ള പനി തലവേദന പേശിവേദന കണ്ണിൽ ചുവപ്പ് മൂത്ര കുറവ് മഞ്ഞപ്പിത്തം എന്നിവയുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ ഉറപ്പാക്കുക. കൈയ്യുറയും കാലുറയും ധരിച്ച് പണിയെടുക്കുകമലിനജലത്തിലും മണ്ണിലും പണിയെടുക്കുന്നവർ എലിപ്പനി ക്കെതിരെയുള്ള പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുക.
ഡെങ്കിപ്പനി
പനിയോടൊപ്പം കണ്ണിനു പുറകിൽ വേദന, പേശിവേദന,സന്ധിവേദന, ശരീരത്തിൽ ചുവന്ന തടിച്ച പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിഭാഗം പേർക്കും സാധാരണ വൈറൽ പനി (ജലദോഷപ്പനി) പോലെ ഭേദമാകുന്നു. ചിലരിൽ 34 ദിവസത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. പ്രയാധിക്യമുള്ളവർ, ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ് രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നീ വിഭാഗക്കാർക്ക് പ്രശ്നസാദ്ധ്യതകൾ കൂടുതലാണ്.
ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങളായ ചിരട്ട വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ദ്രവിക്കാത്ത മാലിന്യങ്ങൾ ഉപയോഗശൂന്യമായ പാത്രങ്ങൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്തു സുരക്ഷിതമായി സംരക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തെ സംസ്കരിക്കുക രോഗബാധിതർ പനി മാറിയാലും നാലുദിവസം വരെ സന്പൂർണ വിശ്രമം എടുക്കണം. കട്ടിയുള്ള ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നീ പാനീയങ്ങൾ ധാരാളം കുടിക്കണം. വേദന സംഹാരീ മരുന്നുകളായ ഇബുപ്രൊഫെൻ, ആസ്പിരിൻ എന്നിവ ഒഴിവാക്കണം.
പകൽ സമയം ഉറങ്ങുന്പോൾ കൊതുകുവല ഉപയോഗിക്കുക. തുടർച്ചയായ ഛർദി, വയറുവേദന ശരീര ഭാഗത്തുനിന്നും രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്തു മരവിക്കുന്ന അവസ്ഥ, തളർച്ച, താഴ്ന്ന രക്തസമ്മർദം, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുക.
ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കിടയിലെ പാത്രം, അലങ്കാരച്ചെടിപ്പാത്രം, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ച്ചയിലൊരിക്കൽ നന്നായി ഉരച്ചുകഴുകിയ ശേഷം വെള്ളം ശേഖരിക്കുക. ഇവ കൊതുകു കടക്കാത്ത വിധം വലയോ തുണിയോ കൊണ്ട് പൂർണമായി മൂടുക. പറന്പിലെയും തൊടിയിലേയും പൊതുസ്ഥലങ്ങളിലെയും കൊതുക് വളരാൻ ഇടയുള്ള വസ്തുക്കൾ നശിപ്പിക്കുക.
(കരിക്കിന്റെ തൊണ്ട്, ചിരട്ടകൾ, കമുകിൻ പാള, മരപ്പൊത്തുകൾ, ടയറുകൾ, പ്ലാസ്റ്റിക് തുടങ്ങിയ ദ്രവിക്കാത്ത വസ്തുക്കൾ.) റബർ തോട്ടത്തിലെ ചിരട്ടകൾ കമിഴ്ത്തി വയ്ക്കുക. ടയറുകളിൽ വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക. വീടിന്റെ ടെറസ്, സണ്ഷേഡ് വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ നിർമിക്കുക കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ ഒഴുക്കിക്കളയുക.
സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല കൊണ്ട് മൂടികെട്ടുക. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യസുരക്ഷ ഉറപ്പാക്കുക ആഴ്ചയിലൊരിക്കൽ കൊതുകിനെ ഉറവിട നശീകരണം നടത്തുക വാർഡ് തല ആരോഗ്യ ശുചിത്വ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.