പാ​ല​ക്കാ​ട്- മ​ധു​ര റെയിൽവേ ലൈ​നി​ൽ മെ​മു സ​ർ​വീ​സ് തു​ട​ങ്ങി​യേ​ക്കും
Tuesday, May 24, 2022 12:52 AM IST
കൊ​ല്ല​ങ്കോ​ട്: ദി​ണ്ടിഗൽ- മ​ധു​ര പാ​ത​യി​ൽ വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ര​ണ്ടു മാ​സ​ത്തി​ന​കം പാ​ല​ക്കാ​ട് -മ​ധു​ര പാ​ത​യി​ൽ മെ​മു സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്ന് സൂ​ച​ന.
ദി​ണ്ടിഗൽ പാ​ത​യി​ൽ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
നി​ർ​മാ​ണം പു​ർ​ത്തീ​ക​രി​ച്ച പാ​ല​ക്കാ​ട്-​ദി​ണ്ടിഗൽ പാ​ത​യി​ൽ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളും ന​ട​ന്നു വ​രു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ മാ​സം റെ​യി​ൽ​വേ മേ​ല​ധി​കാ​രി​ക​ൾ ലൈ​ൻ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ളാ​ണ് നി​ല​വി​ൽ ടെ​ക്നി​ക്ക​ൽ വിം​ഗ് ശ​രി​യാ​ക്കി​വ​രു​ന്ന​ത്. മെ​മു സ​ർ​വീ​സ് ആ​രം​ഭി​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​വേ​ണ്ടി​യു​ള്ള വ​ർ​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ മു​റ​വി​ളി​ക്ക് പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2008 ഡി​സം​ബ​റി​ലാ​ണ് ബ്രോ​ഡ്ഗേ​ജ് ലൈ​ൻ നി​ർ​മാ​ണ​ത്തി​നാ​യി മീ​റ്റ​ർ​ഗേ​ജ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്.
ര​ണ്ട​ര വ​ർ​ഷം മു​ൻ​പ് ബ്രോ​ഡ് ഗേ​ജ് ലൈ​നി​ൽ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു സാ​ധാ​ര​ണ​ക്കാ​രു​ടെ ദൈ​നം​ദി​ന യാ​ത്ര​യ്ക്ക് ഉ​പ​കാ​ര​മാ​യി​ല്ല.
മീ​റ്റ​ർ​ഗേ​ജ് ലൈ​നി​ൽ പാ​ല​ക്കാ​ട് -രാ​മേ​ശ്വ​രം പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഓ​ടി​യി​രു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്കു ഏ​റെ സ​ഹാ​യ​മാ​യി​രു​ന്നു.
പാ​ല​ക്കാ​ട് നി​ന്നും രാ​മേ​ശ്വ​ര​ത്തേ​ക്ക് 52 രൂ​പ​യാ​ണ് നി​ര​ക്ക്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള എ​ക്സ്പ്ര​സ് ടെ​യി​നു​ക​ളു​ടെ നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു യാ​ത്ര​ തീ​ർ​ത്തും സാ​ധ്യ​മാ​വു​ന്നി​ല്ല.
ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് റെ​യി​ൽ​വേ മെ​മു സ​ർ​വീ​സി​നു ശ്ര​മം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
ഈ ​സ​ർ​വീ​സ് വി​ജ​യ​ക​ര​മാ​യാ​ൽ കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ കാ​ര്യ​വും റെ​യി​ൽ​വേ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. പു​തു​ന​ഗ​രം, വ​ട​ക​ന്യാ​പു​രം, ഉൗ​ട്ട​റ, മു​ത​ല​മ​ട, മീ​നാ​ക്ഷി​പു​രം , ആ​ന​മ​ല റോ​ഡ് എ​ന്നി​വ​യാ​ണ് പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി​ക്കി​മി​ട​യി​ലു​ള്ള സ്റ്റേ​ഷ​നു​ക​ൾ. ഇ​തി​ൽ പു​തു​ന​ഗ​രം , മു​ത​ല​മ​ട സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്. മെ​മു സ​ർ​വീ​സ് തു​ട​ങ്ങി​യാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ സാ​ധി​ക്കു​മെ​ന്ന​ത് ആ​ശാ​വ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.