നെ​ല്ലി​യാ​ന്പ​തി ചുരംറോ​ഡി​ൽ ആ​ന​പ്പേ​ടി​യി​ൽ സ​ഞ്ചാ​രി​ക​ൾ
Thursday, May 26, 2022 12:46 AM IST
നെ​ല്ലി​യാ​ന്പ​തി: വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള തോ​ട്ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യും ഒ​റ്റ​യ്ക്കും ഇ​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് ഇ​പ്പോ​ൾ പ​തി​വാ​യി.
ഇ​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളും നെ​ല്ലി​യാ​ന്പ​തി കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഭീ​തി​യി​ൽ.
നെ​ല്ലി​യാ​ന്പ​തി ചു​രം​പാ​ത​യി​ൽ ര​ണ്ടു​വ​ർ​ഷം മു​ന്പ് പ്ര​സ​വി​ച്ച കു​ട്ടി​യു​ൾ​പ്പെ​ടെ പി​ടി​യാ​ന​യും കൊ​ന്പ​നും ഉ​ൾ​പ്പെ​ടു​ന്ന ആ​ന​ക്കൂ​ട്ടം സാ​ധാ​ര​ണ പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യോ മ​റ്റു ഉ​പ​ദ്ര​വ​ങ്ങ​ളോ കാ​ണി​ക്കാ​റി​ല്ല.
എ​ന്നാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​തി​നു മു​ന്നി​ൽ സാ​ഹ​സി​ക​മാ​യി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തും ബ​ഹ​ളം വ​യ്ക്കു​ന്ന​തും വാ​ഹ​ന​ത്തി​ന്‍റെ ഹോ​ണ്‍ മു​ഴ​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​ന​പാ​ല​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നെ​ല്ലി​യാ​ന്പ​തി തോ​ട്ടം​മേ​ഖ​ല​യാ​യ ലി​ല്ലി, കൂ​നം​പാ​ലം, കാ​ര​പ്പാ​റ, പാ​ട​ഗി​രി, പോ​ത്തു​പ്പാ​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ​യാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി വീ​ടു​ക​ളി​ലെ ച​ക്ക​യും മാ​ങ്ങ​യും ഉ​ൾ​പ്പെ​ടെ തി​ന്നു​മ​ട​ങ്ങു​ന്ന പ​തി​വു​ണ്ട്.