വിദ്യാർഥിനിയെ അ​നു​മോ​ദി​ച്ചു
Friday, May 27, 2022 12:59 AM IST
കോ​യ​ന്പ​ത്തൂ​ർ: ഫ്രാ​ൻ​സി​ൽ ന​ട​ന്ന 19 ാമ​ത് ഐഎ​സ്എ​ഫ് വേ​ൾ​ഡ് സ്കൂ​ൾ ജിം​നാ​സ്റ്റി​ക് ടൂ​ർ​ണ​മെ​ന്‍റിൽ ട്രി​പ്പി​ൾ ജം​ന്പി​ൽ വെ​ള്ളി​യും റി​ലേ​യി​ൽ വെ​ങ്ക​ല​വും നേ​ടി​യ ചാ​വ​റ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ദി​വ്യ​ശ്രീ​യെ അ​നു​മോ​ദി​ച്ചു.

കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ദി​വ്യ​യെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് വെ​ള്ളാ​നി​ക്കാ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സിം​ഗ​രാ​യ​ൻ, കാ​യി​കാ​ധ്യാ​പ​ക​രാ​യ മു​ത്തു​സ്വാ​മി, ജാ​സ്മി​ൻ എ​ന്നി​വ​രും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് അ​ഭി​ന​ന്ദി​ച്ചു.