പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഏ​കീ​ക​ര​ണം ഹ​യ​ർ സെ​ക്ക​ൻഡറിയെ ത​ക​ർ​ക്കും: എംപി
Monday, June 20, 2022 1:00 AM IST
പാ​ലക്കാ​ട്: സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഏ​കീ​ക​ര​ണം ഹ​യ​ർ സെ​ക്ക​ൻഡറി​യു​ടെ നി​ല​വാ​ര​ത്തെ ത​ക​ർ​ക്കു​മെ​ന്ന് വി.​കെ ​ശ്രീ ക​ണ്ഠ​ൻ എംപി പ​റ​ഞ്ഞു. ഒ​ന്നും​ ത​രം മുതൽ പ്ള​സ്ടു വ​രെ​യു​ള്ള ക്ലാസുക​ളി​ലെ ആ​ലോ​ച​ന കൂ​ടാ​തെ​യു​ള്ള പാ​ഠ്യ​പ​രി​ഷ്ക്ക​ര​ണം ന​ട​പ്പ​ക്ക​രു​തെ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോസി​യേ​ഷ​ന്‍റെ ജി​ല്ലാ ത​ല നേ​തൃ പ​രി​ശീ​ല​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജു ടി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. അ​രു​ണ്‍ കു​മാ​ർ മു​ഖ്യ പ്ര​ഭ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ സി.​എം മാ​ത്യു, ജി​ജി തോ​മ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​സ്, ജി​ല്ലാ ഭ​ാര​വാ​ഹി​ക​ളായ എം. സാ​ജി​ദ്, കെ .എം ര​ണ്‍​ധീ​ർ, പി.​ആ​ർ. രാ​കേ​ഷ് കു​മാ​ർ, വി.​വി​നോ​ദ്, തോ​മ​സ് ടി. ​കു​രു​വി​ള, കെ.​ഹ​രി​ദാ​സ്, വി.​പി.​ഗീ​ത, പി.​ഹ​രി​കൃ​ഷ്ണ​ൻ, ബ​ബി​ത, പി. ​പി.കെ ​മു​ഹ​മ്മ​ദാ​ലി, സു​ൾ​ഫി​ക്ക​ർ അ​ലി, എം.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഷെ​റി പോ​ൾ, വി.​പി.​സു​ചി​ത്ര പ്ര​സം​ഗി​ച്ചു.

സീ​നി​യോ​റി​റ്റി പു​തു​ക്കാ​ൻ അ​വ​സ​രം

പാ​ല​ക്കാ​ട് : 2000 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 2022 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പു​തു​ക്കാ​ൻ അ​വ​സ​രം. ജൂ​ണ്‍ 30 വ​രെ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ എം​പ്ലോ​യ്മെ​ന്‍റ്് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി പു​തു​ക്കാം.
എം​പ്ലോ​യ്മെ​ന്‍റ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് പു​തു​ക്കേ​ണ്ട മാ​സം 1999 ഒ​ക്ടോ​ബ​ർ മു​ത​ൽ 2022 ജ​നു​വ​രി വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്കും പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.
യ​ഥാ​സ​മ​യം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് അ​റി​യി​ച്ചു.